ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/കോപമരുതേ
കോപമരുതേ
ഹേ പ്രകൃതീ.... രോഷമേറെയോ നിനക്ക് ? കാറ്റും മഴയും പൂവും പുഴയും നഷ്ടമായതിൽ, സുഖം തേടിയലയുന്ന സ്വാർഥരാം മനുഷ്യരുടെ ദ്രോഹപ്രവർത്തികളിൽ, സ്നേഹവും ത്യാഗവും ക്ഷമയും ഐക്യവും എല്ലാം മറന്ന് നിന്നെ ചൂഷണം ചെയ്തതിൽ, കോപമരുതേ മാതേ കോപമരുതേ ഉയർത്തെഴുന്നേൽക്കൂ നീ ശക്തയായി, ഹരിതാഭയായി വീണ്ടുമാ പഴയ പ്രതാപിയായി. |