കോപമരുതേ

ഹേ പ്രകൃതീ....
രോഷമേറെയോ നിനക്ക് ?
കാറ്റും മഴയും പൂവും പുഴയും നഷ്ടമായതിൽ,
സുഖം തേടിയലയുന്ന സ്വാർഥരാം മനുഷ്യരുടെ
ദ്രോഹപ്രവർത്തികളിൽ,
സ്നേഹവും ത്യാഗവും ക്ഷമയും ഐക്യവും
എല്ലാം മറന്ന് നിന്നെ ചൂഷണം ചെയ്തതിൽ,
കോപമരുതേ മാതേ കോപമരുതേ
ഉയർത്തെഴുന്നേൽക്കൂ നീ ശക്തയായി,
ഹരിതാഭയായി വീണ്ടുമാ പഴയ പ്രതാപിയായി.
 

രഹ്‍ന കെ ആ‍ർ
9 എ ഗവൺമെന്റ് എച്ച് എസ് എസ് തോട്ടയ്ക്കാട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 02/ 2024 >> രചനാവിഭാഗം - കവിത