ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ -ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം രചനകൾ)
ലോക്ക് ഡൗൺ -ഒരു അവധിക്കാലം

ഇപ്പോൾ തെരുവിലേക്ക് ഒന്ന് നോക്കുമ്പോൾ എല്ലാം ശാന്തം . അവിടിവിടങ്ങളിലായി ഒന്നോ രണ്ടോ കടകൾ മാത്രം തുറന്നിരിക്കുന്നു.ലാത്തി പിടിച്ച ,കൈ വീശി നടക്കുന്ന പോലീസുകാർ ."ഇതെന്താ ഹർത്താലാണോ" കൊച്ചുകുട്ടികൾ പോലും ചോദിച്ചു പോകും.സ്‌നേഹത്തോടെ ലാളിച്ച അച്ഛനും അമ്മയും അത് തിരുത്തി കൊടുക്കും "ഇത് ഹർത്താലല്ല മനുഷ്യനെ കൊല്ലുന്ന ഒരു വൈറസ് എത്തിയിട്ടുണ്ട് ആ വില്ലന്റെ പേര് കൊറോണയെന്നാണ് .അതിനെ നേരിടാൻ രാജ്യം മുഴുവൻ ഇങ്ങനെ അടച്ചിട്ടിരിക്കുകയാണ് "
എന്റെ അച്ഛനും അമ്മയും ജോലിക്കാരായതുകൊണ്ട് അവരെ എപ്പോഴും കാണാൻ കിട്ടാറില്ലായിരുന്നു. ഇപ്പോൾ ലോക്ക് ഡൌൺ ആയതോടെ എനിക്കവരെ ഇപ്പോഴും കാണാം .മാത്രവുമല്ല 'അമ്മ എനിക്ക് പ്രത്യേക പലഹാരങ്ങളും ഉണ്ടാക്കി തരും., കഥകൾ പറഞ്ഞു തരും.ലോക്ക് ഡൌൺ കാലത്തു ഞാനെന്റെ പൂന്തോട്ടം നന്നായി മെച്ചപ്പെടുത്തി.
ഇതൊക്കെയാണെങ്കിലും ,പക്ഷെ എനിക്ക് ചില സങ്കടങ്ങളും ഉണ്ട് .അവധിക്കാലത് എന്റെ ബേസ്ഡ് ഫ്രണ്ടിന്റെയും ,ബന്ധുക്കളുടെയും , അയൽപക്കത്തെയും വീടുകളിൽ കളിക്കാൻ പോകാമെന്നു വിചാരിച്ചിരുന്നതാ ,അതെല്ലാം മുടങ്ങി. അവധിക്ക് കൊച്ചിയിൽ വണ്ടർ ലാ യിൽ കൊണ്ടുപോകാമെന്ന് അച്ഛൻ പറഞ്ഞിരുന്നതാ ..അതും മുടങ്ങി. ശ്ശൊ .....കളിയും യാത്രയും ഒന്നും ഇല്ലത്തെ എന്ത് അവധിക്കാലം..!.ഈ ലോക്ക് ഡൌൺ കുറച്ച കാലത്തേക്ക് കൂടി ഉണ്ടാകും .എങ്കിലും കൊറോണയെ തുരുത്താനുള്ള ഈ ശ്രമത്തിൽ നമുക്കും പങ്കു ചേരാം . കൊറോണയെ നമ്മൾ അതുജീവിക്കുക തന്നെ ചെയ്യും.....

ആര്യ സി അലക്സാണ്ടർ
IV A ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ