Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 അഥവാ കൊറോണ
ലോകമിന്ന് കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്. 2019-ൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19, 208 ലോകരാഷ്ട്രങ്ങളെയും ബാധിച്ചിരിക്കുന്നു. കൊറോണ വൈറസിനെ ജനിതകഘടനയിൽ വന്ന മാറ്റമാണ് ഭീകരമായ ഈ വൈറസിനെ ഉൽപാദനത്തിന് കാരണം. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെ കൊറോണ വൈറസ് വലിഞ്ഞുമുറുകുന്നു. ആ രാജ്യങ്ങളിലെ സമ്പത്ത് വ്യവസ്ഥയെ തന്നെ വൈറസ് വ്യാപനം താറുമാറാക്കുന്നു. ലോകമൊക്കെ ഭക്ഷ്യ ക്ഷാമത്തിന് തന്നെ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകൾ, ഇറ്റലി, സ്പെയിൻ തുടങ്ങിയ സമ്പന്ന ലോകരാഷ്ട്രങ്ങളെ കൊറോണ വരിഞ്ഞുമുറുകുന്നു. കൊറോണ വൈറസിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുന്നത് വരെ ഇതിൽ നിന്നും മോചനം നേടുന്നത് അവരവർ സ്വയം വിചാരിച്ചെങ്കിൽമാത്രമേ നടക്കൂ. വ്യക്തി ശുചിത്വം പാലിക്കുക,സാമൂഹിക അകലം പാലിക്കുക,സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഈ ലോകത്തോടുള്ള നമ്മുടെ ഉത്തരവാദിത്വവും കടമയും എങ്ങനെ നമുക്ക് നിർവഹിക്കാം
BREAK THE CHAIN...
|