പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ

അപ്രതീക്ഷിതമായിറ്റായിരുന്നു ആ വാർത്ത അറിഞ്ഞത്. 1മുതൽ 7 വരെ ക്ലാസ്സുകൾക്ക് പരീക്ഷ ഇല്ല. പരീക്ഷ ഇല്ലാത്ത സന്തോഷം ഉണ്ടാെങ്കിലും പരീക്ഷ ഇല്ലാത്തതിന്റെ കാരണം ആകെ ഭയപ്പാടിലാക്കി. നമ്മുടെ ജില്ലയായ കാസർകോഡിൽ ദിവസം തോറും കോവിഡ് -19 കൂടുകയാണ് ചെയ്യുന്നത്. പ്രവാസികൾ കൂടുതൽ ഉണ്ടായതുകൊണ്ടാണ് കൂടുതൽ രോഗികൾ ഉണ്ടായത്. അങ്ങനെ പ്രധാനമന്ത്രിയുടെ ജനതകർഫ്യുവും ലോക്‌ഡൗണും ആയപ്പോൾ പുറത്ത് ഇറങ്ങാൻ കഴിയാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയാണ് ഇന്ന്. വീടുകളിൽ കൗൺസിലർ വന്ന് കൊറോണയെ കുറിച്ചുളള നോട്ടീസ് തന്നു. ഇടയ്ക്കിടെ കൈയ് സോപ്പിട്ടു കഴുകണമെന്ന് പറഞ്ഞു .ഓരോ രാജ്യത്തും മരണസംഖ്യ കൂടുന്നു .മരണവാർത്ത കൂടുമ്പോൾ എനിക്ക് സങ്കടം തോന്നി.ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ല .റോഡുകൾ വിജനമായി കിടക്കുന്നു. അത്യാവശ്യത്തിന് പുറത്തു പോകുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം. ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു നമ്മൾ വീട്ടിലിരുന്ന് അവരോട് സഹകരിക്കുകയാണ് വേണ്ടത് സർക്കാരിനൊപ്പം സഹകരിച്ചാൽ ഈ വൈറസിനെ തുരത്താം

മുഹമ്മദ് ഫർഹാൻ
4 D പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]