പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം സാമൂഹിക അകലം

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം സാമൂഹിക അകലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം സാമൂഹിക അകലം

നമ്മുടെ വീട് കഴിഞ്ഞാൽ പിന്നെ നമ്മൾ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ പരിസ്ഥി തി. പരിസ്ഥിതി യിലൂടെ രോഗങ്ങൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. മനുഷ്യർ സ്വന്തം വീടിനെയും ശരീരത്തെയും അണുവിമുക്തമാക്കി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ദൈവം നമുക്ക് കനിഞ്ഞു നൽകിയ വരദാനമാണ്. പ്രകൃതിയുടെ അവകാശികൾ നമ്മൾ മാത്രമല്ല പക്ഷിമൃഗാദികളും പ്രകൃതിയുടെ അവകാശികളാണ്. അതുകൊണ്ടുതന്നെ പക്ഷിമൃഗാദികളെ സംരക്ഷിക്കേണ്ടതാണ്. പരിസ്ഥിതിക്ക് കേടുപാട് വരുന്ന വല്ലതും സംഭവിച്ചാൽ അത് നമ്മെ മാത്രമല്ല ഭൂമിയിലെ ജീവജാലങ്ങളെ മുഴുവനും ബാധിക്കും എന്നതും ഓർക്കേണ്ടതാണ്. മനുഷ്യർക്ക് ഏറ്റവും പ്രാധാന്യം ആയി വേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം ശീലമാക്കിയവർക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ഒപ്പം ആരോഗ്യപ്രദമായ ജീവിതം നയിക്കാനും സാധിക്കും മനുഷ്യനെ സംബന്ധിച്ചിടത്തോളം നമുക്ക് ഏറ്റവും ശീലം ആക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വവും നല്ല ആരോഗ്യ ശീലങ്ങൾ ഉണ്ടായാൽ തന്നെ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെ കൂടെയും ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക. മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, കൊറോണ പോലുള്ള രോഗാണുക്കളിൽ നിന്നും രക്ഷ നേടാനുള്ള വഴിയാണ്. പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയ സമീകൃതാഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തി ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. രോഗപ്രതിരോധശേഷി വർധിപ്പിക്കും. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം. നിത്യവും വ്യായാമം ചെയ്യണം. ആരോഗ്യമുള്ള മനുഷ്യരിലൂടെ മാത്രമേ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

ഇന്നു നാം നേരിടുന്ന കൊറോണ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കാൻ സാമൂഹിക അകലം പാലിക്കുക തന്നെ വേണം. ✍🏻

ആയിശത്ത് സന
4 E പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]