ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നാളെയുടെ നന്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളെയുടെ നന്മയ്ക്ക് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെയുടെ നന്മയ്ക്ക്


ഇന്ന് നമ്മുടെ സമൂഹം ഒരു മഹാമാരിയുടെ പിടിയിലാണ്. കോവിഡ് -19 എന്ന മഹാമാരി ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. രോഗപ്രതിരോധം മാത്രമാണ് ഇതിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഏക മാർഗം. പ്രതിരോധ മാർഗ്ഗത്തിലൂടെ മാത്രമേ കോവിഡ് -19 ൽ നിന്നും രക്ഷ നേടാൻ കഴിയുകയുള്ളൂ. എന്തെല്ലാം പ്രതിരോധ മാർഗ്ഗം നമ്മൾ സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക, ചുമ, തുമ്മൽ, എന്നിവ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക, അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ഈ പ്രതിരോധ നടപടികൾ നമ്മളോരോരുത്തരും പാലിച്ചാൽ ഈ സമൂഹത്തിൽ നിന്നും ഈ മഹാമാരി അകന്നുപോകും. നമുക്ക് എത്രയും പെട്ടെന്ന് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താം. നാളെയുടെ നന്മയ്ക്കായി നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം.

ഗൗരി എ. എസ്സ്
2 D ഗവ: എൽ പി എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം