ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ കൊറോണ കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിതകൾ

ഭയന്നിടില്ല നാം ചെറുത്തു
നിന്നിടും കോറോണയെന്ന
ഭീകരാന്റെ കഥകഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും

നാട്ടിൽ നിന്നും ഈ വിപത്തും
അകന്നിടുംവരെ കൈകൾ നാം
ഇടയ്ക്കിടെ സോപ്പ്‌കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
തുണികളാൽ മുഖം മറച്ചുകൊള്ളണം

കൂട്ടമായി പൊതുസ്ഥലത്തു
ഒത്തുച്ചേൽ നിറുത്തണം
രോഗമുള്ള രാജ്യവും രോഗമുള്ളു ദേശവും
താണ്ടിടുമ്പോൾ മറച്ചിടല്ലേ നാം
മാരിതൻ അവസ്ഥയെ

കോറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്

വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസതയൊട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അൽപ ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടുക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞിടുവാൻ

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും
നിൻ ആനന്ദ് നൃത്തത്തിൽ കളിപ്പാവയോ

സങ്കടമുണ്ട് മനസ്സകമെല്ലാം
മാനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിന് ദിശയല്ലയോ……..
 
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവർ അവനല്ലയോ
നിസ്സാരനായി, കൃമി കീടത്തെ കാണാനേ
നിൻ്റെ നിസ്സാരത ഓർക്കുക നീ

സിജി .പി
7 D ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത