സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/അതിജീവിക്കും ഈചങ്ങലയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും ഈ ചങ്ങലയെ

ഒരു കടലിരമ്പത്തിൻ പ്രകമ്പനം പോലെ
ആരും നിനച്ചിരിക്കാത്ത നേരത്ത്
അത് വരവായി ജീവിതത്തിൽ
മധുര സ്വപ്നങ്ങളിൽ മുഴുകി നിന്നീ
ലോകമിതാ വിറങ്ങലിച്ച് നിൽക്കുകയായി
ജീവിതമാം നൗകയിൽ പിടിക്കാൻ
തലതല്ലി അടിക്കുന്ന ജീവിതങ്ങൾ
ആരോരുമില്ലാതെ അന്യപ്പെട്ടു പോകുന്ന
കുടുംബങ്ങളിലെ രോദനങ്ങൾ
പട്ടിണിയിലാഴുന്ന ജീവിതങ്ങൾ
അതിജീവിക്കും നമ്മൾ ഇതിനേയും
പുതു ജീവിതത്തിലേക്ക് ലോകം കുതിച്ചുയരും
കൊറോണയാം ചങ്ങലയെ പൊട്ടി-
ച്ചെറിഞ്ഞു നമ്മൾ നിറവർണ്ണങ്ങളേകും
പുതുലോകത്തിന്.....

ലിൻസ ജോഷി
9 ബി സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]