ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ജീവതാളം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവതാളം | color=1 }} <center> <poem> മാപ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവതാളം

മാപ്പു കേഴുന്നു ഞാനെന്റെ വിധി -
യിതിൽ കയ്പു നിറഞ്ഞൊരാ ഓർമകളിൽ
പണ്ട് ഞാൻ ചെയ്തൊരാ പാപത്തിൻ
ശിക്ഷയിതല്ലയോ ലോകനാശകാനാം നീ
പാപത്തിൻ ശിക്ഷയി ദ്രോഹിക്ക്
മാത്രമായ് നൽകേണമെന്നു കേഴുന്നിതാ ഞാൻ
കവർന്നെടുത്തല്ലോ നീ ആയിരത്തിൻ ജീവൻ
ഞാൻ ചെയ്ത പാപത്തിൻ കരണമായ്
നിൻ കോപമത്രയും എന്നോടു കാട്ടുക
പാവമാം ഈ ജനം എന്ത് ചെയ്‌തു
പാപത്തിൻ മാപ്പിതാ കേഴുന്നു ഞാൻ
എന്നപരാധം പൊറുക്കേണമേ
പരിഹാരമില്ലിന്ന് ഔഷധവുമില്ല നിന്നുടെ
കോപം പൊറുക്കുവാനായ്‌
ആയിരം അമ്മതൻ പ്രാർഥന മാത്രമായ്
നിന്നുടെ കോപം ശമിപ്പിച്ചീടാൻ
ജീവന്റെ സുരക്ഷയെ മാത്രമായ് ചിന്തിച്ചു
കേഴുന്നു ഞാനിതാ നിൻ കാൽക്കൽ
നൽകേണം ഞങ്ങൾക്കാ പഴയ കാലങ്ങളും
പുഞ്ചിരി തൂകും വദനങ്ങളും

അമൃത എസ്
7 B ഗവ യൂ പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത