സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കൊറോണ ചിന്തകൾ
കൊറോണ ചിന്തകൾ
കലാകായിക പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾക്കിടയിലായിരുന്നു. അപ്പോഴാണ് കോവിഡ്- 19 ലോകത്തിന്റെ കഴുത്തിൽ പിടിമുറുക്കിയതിനെക്കുറിച്ചുള്ള വാർത്തകളും ആശങ്കകളും മുന്നറിയിപ്പുകളും ....... തുടർന്ന് പരീക്ഷകൾ റദ്ദുചെയ്ത വാർത്ത വളരെ ത്രില്ലടിപ്പിച്ചു. പക്ഷേ.... പിന്നീടു കേട്ട ചില വാക്കുകൾ... കൊറോണ, കോവിഡ്- 19,സാനിറ്റൈസർ, മാസ്ക്, ക്വാറന്റൈൻ, ഐസൊലേഷൻ, ലോക്ക് ഡൗൺ....... ഓരോന്നും പുതിയ പാഠങ്ങളായി. കൊറോണ ഇത്ര ഭയങ്കര സംഭവമായിത്തീരുമെന്ന് ഒട്ടും ചിന്തിച്ചില്ല..... ഒന്നു പുറത്തേക്കിറങ്ങാനാകാതെ വീടിനുള്ളിൽ തന്നെ ..... എല്ലാ ത്രില്ലും അവസാനിച്ചിരിക്കുന്നു. വാർത്തകളൊക്കെ അറിയുമ്പോ ഉള്ളിൽ ഒരു വിങ്ങൽ. ഒന്നിരുട്ടി വെളുത്തപ്പോ എന്തെല്ലാം മാറ്റങ്ങളാണ് വന്നത്. ലോകം മുഴുവൻ ഒരേ പോലെ ചിന്തിക്കുന്നു .... കോവിഡിനെ തുരത്തണം ... എത്രയോ പേർ അഹോരാത്രം ശ്രമിക്കുന്നു. അത് നമുക്കുള്ള പ്രചോദനമാണ്. എത്രയോ പേർ കീഴടങ്ങുന്നു. അത് നമുക്കുള്ള ഓർമ്മപ്പെടുത്തലുകളാണ്. ഇനിയും എത്ര നാളിങ്ങനെ..... എല്ലാം പഴയപോലെയാകാൻ ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ