ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം
ജീവിതം ആരോഗ്യകരം
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ ലീന , അലീന എന്നീ രണ്ട് കുട്ടികൾ താമസിച്ചിരുന്നു. അലീന എല്ലാ ദിവസവും രാവിലെ നേരത്തേ എഴുന്നേറ്റ് , പല്ല് തേച്ച് നല്ല വസ്ത്രങ്ങളൊക്കെയിട്ട് കൈകൾ ആഹാരത്തിന് മുമ്പും ശേഷവും കഴുകുമായിരുന്നു. ലീനയോ കൈകഴുകാതെയാണ് ആഹാരം കഴിക്കുന്നത്. വൃത്തിയായി വസ്ത്രം ധരിക്കുകയുമില്ല. അലീന എല്ലാ ദിവസവും പഴവും പച്ചക്കറിയും പാലും മുട്ടയുമൊക്കെ കഴിക്കുമായിരുന്നു. പക്ഷെ ലീന ആവശ്യത്തിന് പഴങ്ങളും പോഷകാഹാരങ്ങളും കഴിക്കുകയില്ല . അങ്ങനെ ഒരു ദിവസം അലീനക്ക് പനി പിടിച്ചു. അപ്പോൾ ആശുപത്രിയിൽ നിന്ന് മരുന്ന് കഴിച്ചപ്പോൾ ഒരു ദിവസംകൊണ്ട് പനി മാറി. ലീനക്കും പനിപിടിച്ച് ആശുപത്രിയിൽ പോയി. പനി കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു "നിന്റെ ശരീരത്തിൽ ആവാശയത്തിന് പോഷകഗുണങ്ങൾ ഇല്ല. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാത്തതുകൊണ്ട് രോഗങ്ങൾ ശരീരത്തിൽത്തന്നെ നിലനിൽക്കും”. അങ്ങനെ കുറച്ചുദിവസത്തിനുശേഷം പനി മാറി വീട്ടിലെത്തി. അന്ന് മുതൽ ലീന പോഷകാഹാരങ്ങളെല്ലാം കഴിച്ചുതുടങ്ങി. നല്ല ആരോഗ്യശീലങ്ങൾ പാലിക്കാൻ തുടങ്ങി. അങ്ങനെ അവൾ ആരോഗ്യവതിയായി മാറി. </story>
കഥ
ചിത്രരചന
[ poem കവിത
ലേഖനം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ