ഉപയോക്താവ്:42434

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42434 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം മനുഷ്യന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:പരിസ്ഥിതി
                മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. കാരണം പരിസ്ഥിതി മനുഷ്യന്റെ ഏക ഭവനമാണ്,  മാത്രമല്ല പരിസ്ഥിതി നമുക്ക് വായു, ജലം, പ്രകാശം, ഭക്ഷണം, തുടങ്ങി മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം പ്രധാനം ചെയ്യുന്നു.പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നു, അതിനാൽ നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതുണ്ട്.പരിസ്ഥിതിയെ നാം നശിപ്പിക്കുമ്പോൾ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത് എന്നോർക്കുക. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്,  ആവാസവ്യവസ്ഥയുടെ ചക്രം നാം നശിപ്പിക്കരുത്, കാരണം ഓരോ ജീവജാലങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു അവ പ്രകൃതിയുടെ സമ്പത്താണ്.
               വ്യക്തിശുചിത്വ തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ വായുമലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയേക്കാം
                   നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. ആ പരിസ്ഥിതിയെ വരുംതലമുറയ്ക്ക് സുരക്ഷിതമായി ഏൽപ്പി കേണ്ടതുംനമ്മുടെ തന്നെ ദൗത്യമാണ്. പരിസ്ഥിതി സംരക്ഷണം ഓരോ പൗര ന്റെയും ഉത്തരവാദിത്വമാണ് 
           By ISHANA N S
                4 A
"https://schoolwiki.in/index.php?title=ഉപയോക്താവ്:42434&oldid=709885" എന്ന താളിൽനിന്ന് ശേഖരിച്ചത്