ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ വുഹാൻ എന്ന പ്രവശ്യയിലാണ് കൊറോണ എന്ന മഹാമാരി ലോകത്ത് ആദ്യമായി കണ്ടെത്തിയത്. ദിവസങ്ങൾ കൊണ്ട് വുഹാനിലെ ആയിരക്കണക്കിനാളുകളിലേയ്ക്ക് ഈ രോഗം പടർന്നു പിടിച്ചു. തുടർന്ന് മിക്ക നഗരങ്ങളിലേയ്ക്കും ഈ രോഗം പടർന്നു പിടിച്ചു. വുഹാൻ നഗരത്തിൽ രോഗം പടർന്നു പിടിച്ചപ്പോൾ തന്നെ വുഹാനിൽ നിന്നും പുറത്തേയ്ക്കുള്ള എല്ലാ വഴികളും അടയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. ചൈനീസ് സർക്കാരിന്റെ ഈ മുൻകരുതലിന്റെ ഫലമായി വുഹാനിൽ പടർന്നു പിടിച്ചത് പോലെ രോഗം ചൈനയിലെ മറ്റു നഗരങ്ങളിലേയ്ക്ക് പടർന്നു പിടിക്കുന്നത് തടയാൻ കഴിഞ്ഞു. പക്ഷെ ചൈനയ്ക്ക് പുറത്ത് അമേരിയ്ക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കൊറോണ വളരെ വേഗത്തിൽ പടർന്നു പിടിച്ചു. പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ആൾക്കാർക്ക് കൊറോണ പടർന്നു പിടിക്കുകയും ചെയ്തു. ഇന്നും ഈ രാജ്യങ്ങൾക്ക് കൊറോണ എന്ന മഹാമാരിയെ നിയന്ത്രണത്തിൽ ആക്കാൻ കഴിഞ്ഞില്ല. |