സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി ദൈവത്തിൻറെ വരദാനമാണ്. മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഭക്ഷണത്തിനും വസ്ത്രത്തിനും എല്ലാം മനുഷ്യൻ പരിസ്ഥിതിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീടുള്ള മനുഷ്യൻറെ കണ്ടുപിടുത്തങ്ങൾ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ചു. അതോടെ പ്രകൃതി നമ്മുടേത് മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും കൂടിയാണ് എന്ന കാര്യം മനുഷ്യൻ മറന്നു. സ്വാർത്ഥതയോടെ, ലാഭകൊതിയോടെ മനുഷ്യൻ പ്രവർത്തിച്ചു തുടങ്ങിയതോടെ വായുവും വെള്ളവും മണ്ണും എല്ലാം മലിനമായി. പ്രകൃതി സ്വയം ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ആയി അതിനെ സമർപ്പിക്കുന്നു എന്നാൽ അത്യാഗ്രഹിയായ മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ന് പരിസ്ഥിതി വിവിധ രീതികളിൽ മലിനീകരിക്കപ്പെടുന്നു ഇതിനു കാരണം മനുഷ്യരാണ്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഇന്റെ വർധനയാണ് ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലത്തിൻറെ അളവ് ഉയരുന്നു. കൂടാതെ ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുന്നു. ജലമലിനീകരണം ഉണ്ടാകുന്നത് ജലസ്രോതസ്സുകൾ മലിനമാകുന്നതിലൂടെയാണ് ഇതിനു പ്രധാന കാരണം ഫാക്ടറികളിൽ നിന്നുള്ള മാലിന്യം ആണ്. ജീവദാതാക്കളായ മരങ്ങളെ മനുഷ്യൻ ഇന്ന് വെട്ടി നശിപ്പിക്കുന്നു. ഇത് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു. ഇതിനെല്ലാം കാരണം മനുഷ്യൻറെ അത്യാഗ്രഹം ആണ്. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞിട്ടുണ്ട് മനുഷ്യന് ആവശ്യത്തിനുള്ളത് എല്ലാം ഈ ഭൂമിയിലുണ്ട് പക്ഷേ അത്യാഗ്രഹം തീർക്കാൻ വേണ്ടത്ര ഇല്ല എന്ന് .ഈ വാക്കുകൾ നമ്മൾ ഓരോരുത്തരും മനസ്സിൽ സൂക്ഷിച്ചു വേണം ജീവിതത്തിൽ മുന്നോട്ടു പോകുവാൻ. പ്രകൃതി അമ്മയാണ് . അമ്മയെ അപമാനിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും .അതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ആണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.ലോകം മുഴുവനും ജൂൺ അഞ്ചാം തീയതി ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. പണത്തിന് വേണ്ടിയും സ്വാർത്ഥതയ്ക്ക് വേണ്ടിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാകൂ . പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്ന സത്യം നാം വിസ്മരിച്ചുകൂടാ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അറിയാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും നാമോരോരുത്തരും കടപ്പെട്ടിരിക്കുന്നു. അതിനായി നാം ഓരോരുത്തർക്കും ആത്മാർത്ഥമായി പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ