സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ശുചിത്വം. എന്നാൽ ഇന്നത്തെ മനുഷ്യരിൽ പലരും പാലിക്കാതെ പോകുന്നതും ശുചിത്വം തന്നെ. ശുചിത്വത്തിന് ദൈവത്തിനടുത്ത സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ശുചിത്വം നമ്മുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വം നമുക്ക് അനിവാര്യമാണ്.

         ഇന്ന് പ്ലാസ്റ്റിക് കവറിലും മറ്റും മനുഷ്യർ മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്നു. ജലസ്രോതസ്സുകളും മറ്റും മലിനമാക്കുന്നു. അങ്ങനെ പ്രകൃതിയെ തന്നെ മലിനമാക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നാം മലിനമാക്കുന്നത് നമ്മുടെ സംസ്കാരത്തെയാണെന്ന് മനുഷ്യർ മറക്കുന്നു. ഇന്ന് ശുദ്ധജലത്തിനുപോലും മനുഷ്യർ നട്ടംതിരിയുന്നു. മനുഷ്യർ കുപ്പിവെള്ളമാണ് ഇന്ന് ഉപയോഗിക്കുന്നത്. ഇന്ന് കുപ്പിവെള്ളം നാം വിലകൊടുത്തു വാങ്ങുന്നു എന്നാൽ നാളെ എന്ത് വിലകൊടുത്തു നാം പ്രാണവായുവിനെ വാങ്ങും എന്ന് മനുഷ്യർ ചിന്തിക്കുന്നില്ല.  ഭക്ഷണമാലിന്യങ്ങളും മറ്റും സുരക്ഷിതമായി മണ്ണിൽ നിക്ഷേപിക്കുകയാണെങ്കിൽ അത് മണ്ണിൽ ഇഴുകിച്ചേരുകയോ പക്ഷിമൃഗാദികൾക്ക് ഭക്ഷമാവുകയോ  ചെയ്യും. ഒരു കാരണവശാലും അവിടം മലിനമാകില്ല. എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യർ സമയമില്ലായ്മയുടെ പേരിൽ മാലിന്യങ്ങളെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി പുഴകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും നിക്ഷേപിക്കുകയാണ്. പ്രകൃതി നമ്മോടു കാണിക്കുന്ന സ്നേഹം മനുഷ്യർ തിരിച്ചുകാട്ടുന്നില്ല എന്നതാണ് വാസ്തവം. 
      ഗുണപാഠമുള്ള ഒരു കഥയിൽ ഇതേ കാര്യം വ്യക്തമാക്കുന്നുണ്ട്. എല്ലാവരും പ്രാർഥനയ്ക്ക് പോയ ദിവസം ക്ളാസ്സിലെ ഒരു കുട്ടി മാത്രം പ്രാർഥനയിൽ പങ്കെടുത്തില്ല. പ്രാർഥനയിൽ പങ്കെടുക്കുക എന്നത് നിർബന്ധിതവുമാണ്. ഇതിന്റെ കാരണമെന്തെന്ന് അധ്യാപകൻ അന്വേഷിച്ചപ്പോൾ വൃത്തികേടായി കിടക്കുന്ന ക്ളാസ്സ്മുറി താൻ വൃത്തിയാക്കുകയായിരുന്നു എന്നായിരുന്നു കുട്ടിയുടെ മറുപടി. കുട്ടിയെ ശിക്ഷിക്കാൻ മുതിർന്ന അധ്യാപകൻ ഇത് കേട്ടപ്പോൾ കുട്ടിയെ അഭിനന്ദിക്കുകയും കുട്ടികൾക്ക് ശുചിത്വത്തിന്റെ ബോധത്തെ പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്തു. ശുചിത്വം നമ്മുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല നമുക്ക് അറിവ് നൽകുകയും ചെയ്യും. 
        ഇന്ന് കൊറോണക്കാലത്തും പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഒന്നും ശുചിത്വം തന്നെ. സമയമില്ലായ്മയുടെ പേരിൽ ശുചിത്വം പാലിക്കാതിരുന്ന മനുഷ്യന് ദൈവം ഇന്ന് ഒത്തിരി സമയം അനുവദിച്ചു തന്നിരിക്കുന്നു. ഈ സമയം വീടും പരിസരവും വൃത്തിയാക്കാനും ശുചിത്വം പാലിക്കാനും  നാം സന്നദ്ധരാകേണ്ടതുണ്ട്. അങ്ങനെ ശുചിത്വമുള്ള ഒരു പരിസ്ഥിതിയെ മെനഞ്ഞെടുക്കാൻ നമുക്ക് സാധിക്കും. 
      ശുചിത്വത്തെ പറ്റി സമൂഹത്തെ ബോധവാന്മാരാക്കാൻ കുട്ടികൾക്കും,  മാധ്യമങ്ങൾക്കും സാധിക്കും. ബോധവത്കരണം,  പോസ്റ്റർ എന്നിവയിലൂടെയെല്ലാം സമൂഹത്തെ ബോധവാന്മാരാക്കാൻ സാധിക്കും.
സുസ്മേഷ് ചന്ദ്രോത്തിന്റെ മരണവിദ്യാലയത്തിൽ നിന്നെടുത്ത ഹരിതമോഹനം എന്ന  കഥയിൽ ഒരു ഭാഗത്ത് ശുചിത്വത്തെ പറ്റി നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ലിഫ്റ്റിലൂടെ പലരും ഇറച്ചിയും മീനും കൊണ്ടുവരുന്നതിനിടെ ചോരത്തുള്ളികൾ വീണപ്പോൾ പരാതിപ്പെടാത്തവർ, ലിഫ്റ്റിൽ കുറച്ച് മണ്ണ് വീണപ്പോൾ പരാതിപ്പെടുന്നതായി കാണുന്നു. ഇന്ന് അസുഖങ്ങൾ വരുമെന്ന് ഭയന്ന് കുട്ടികളെ മണ്ണിൽ കളിക്കാൻ പോലും മാതാപിതാക്കൾ അനുവദിക്കുന്നില്ല. എന്നാൽ സ്വന്തം മുറി വൃത്തിയാക്കാനോ അടുക്കും ചിട്ടയും പാലിക്കാനോ മാതാപിതാക്കൾ കുട്ടികളെ നിർബന്ധിതരാക്കുന്നില്ല. 
          ഇന്ന് കൊറോണ വന്നപ്പോൾ നാം മനസ്സിലാക്കിയിരിക്കുന്നു ശുചിത്വത്തിന്റെ മാഹാത്മ്യം. എന്നാൽ ഇത് ഈ കാലത്ത് മാത്രമല്ല എല്ലാകാലത്തും നിലനിൽക്കാൻ നിലനിർത്താൻ മനുഷ്യർക്ക് സാധിക്കണം. അങ്ങനെ ലോകത്തിനു തന്നെ നാം മാതൃകയാകണം. വരും തലമുറകൾക്കും മാതൃകയാകണം. അല്ലെങ്കിൽ ശുദ്ധജലത്തിനും ഭക്ഷണത്തിനും മാത്രമല്ല പ്രാണവായുവും നാം വിലകൊടുത്തു വാങ്ങേണ്ടിവരും. 
    നമ്മളിൽ ഒരാൾ ഇതിനായി നിന്ന് പ്രവർത്തിച്ചാൽ ഈ ലോകത്തെത്തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഒരാളെ കൊണ്ട് എന്ത് എന്ന് നമ്മൾ ചിന്തിക്കും എന്നാൽ മരുഭൂമിയിൽ ഒരു മരമുണ്ടാകുന്നത് എത്രയോ വലിയ കാര്യമാണ്. 
        
    സമൂഹത്തോട് നമുക്ക് കടപ്പാടുണ്ട് അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ കടമ നിർവഹിക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്വം നാം കൃത്യമായി ചെയ്യുകയാണ്.