എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ഈ ദുരന്തകാലത്തെയും നാം മറികടക്കും
ഈ ദുരന്തകാലത്തെയും നാം
മറികടക്കും
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല. എന്നാൽ ലോകത്ത് ഒന്നടങ്കം ഒരേ സമയം ഒരു ഹർത്താൽ ! എന്നു തീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഹർത്താൽ. അങ്ങനെ ഒരു ദുരവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ ലോക്‌ഡൌൺ ആക്കിയിരിക്കുകയാണ്. ഒന്ന് തുമ്മാൻ എടുക്കുന്ന സമയം --- അത്രയും മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികൾ അവഗണിച്ചു ആളി പടരാൻ!മനുഷ്യൻ മനുഷ്യനെ ഇത്രമാത്രം പേടിച്ച കാലം മുന്പുണ്ടായിട്ടില്ല. സ്വാർത്ഥത, ധനാർത്തി, അത്യാഗ്രഹം, ആഡംബരം, എല്ലാം നേടാമെന്ന അഹങ്കാരം ഇവയുണ്ടെകിൽ അതെല്ലാം നിഷ്ഫലമാണെന്നു ഈ മഹാരോഗം നമ്മളെ പഠിപ്പിക്കുന്നു ഒന്ന് കണ്ണടച്ച് തുറന്നാൽ മാറി മറിയുന്ന ഈ ലോകത്ത് നാം അഹങ്കരിക്കാതിരിക്കുക. കൂട്ടിലിട്ട തത്തയെ പോലെയാകാൻ അധിക സമയം വേണ്ടി വന്നില്ല.ഭക്ഷണം ആർഭാടമല്ല, ആവശ്യമാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. പഴമയിലേക്കൊരു എത്തിനോട്ടം. വീടിന്റെ തൊടിയിൽനിന്നു കിട്ടുന്ന വിഭവങ്ങൾ സ്വാദിഷ്ട ഭക്ഷണമായി ഊണ് മേശയിൽ നിരന്നു. രാവിലെ തൊടിയിൽ ഏത് ഇലക്കറി ഇന്ന് ഉണ്ടാക്കണമെന്ന തിരച്ചിലിലാണ് അമ്മ.
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ