ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/മൂന്നാം ചലന നിയമം
മൂന്നാം ചലന നിയമം
ഒരിടത്ത് എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഒരു നാട് ഉണ്ടായിരുന്നു .ബ്രിട്ടീഷുകാർ ആ നാടിനൊരു പേരിട്ടു God's own country, അതായത്ദൈവത്തിന്റെ സ്വന്തം നാട്. നമ്മുടെ കേരളം ,പ്രകൃതിരമണീയമായ കേരളം . ജല സമൃദ്ധിയിൽ സമ്പന്നമായ നാട്. വയലുകൾ നിറയെ കൃഷി. വയലിനടുത്തുകൂടെ കളകളാരവം മുഴക്കി പോകുന്ന പുഴ. പുഴയിലൂടെ തുള്ളിക്കളിക്കുന്ന മീനുകൾ. വയലിലെ കതിരുകൾ തിന്നാൻ വരുന്ന കിളികൾ.കിളികളുടെ മധുരമായ പാട്ട് കേട്ട് മുഴുകിയിരിുകയാണ് കർഷകൻ, പെട്ടെന്ന്പുറകിൽ നിന്ന് ആരോ വിളിച്ചു . കർഷകൻ തിരിഞ്ഞു നോക്കി . അത് കർഷകന്റെ ഭാര്യയാണ്. ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്. കർഷകനും കുടുംബവും താമസിക്കുന്നത് തന്റെ വയലിന് സമീപമുള്ള മനോഹരമായകുഞ്ഞുവീട്ടിലാണ്. അവർ സന്തോഷത്തോടെ ആയിരുന്നു താമസിച്ചിരുന്നത്. കർഷകൻ തന്റെ കുടുംബത്തെ സ്നേഹിക്കുന്നപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിച്ചിരുന്നു. കാലം മാറി;മനുഷ്യനും. കർഷകന്റെ സന്തോഷകരമായ ജീവിതത്തിലേക്ക് ചില വിരുതന്മാർ കടന്നുവന്നു കര്ഷകനോട് അവർ ആവശ്യപ്പെട്ടത് തന്റെ വയൽ ആണ്. കർഷകന് പണത്തിന്റെ ആവശ്യമുണ്ടായിരുന്നതിനാൽ അത്മമനസ്സില്ലാനസ്സോടെ വിറ്റു.അവർ അവിടം വിട്ട്മറ്റൊരു സ്ഥലത്തേക്ക് പോയി. സ്ഥലം വാങ്ങിയവർ വയലെല്ലാം നിരത്തി ഫ്ലാറ്റുകളും റോഡുകളും പണിതു .പരിസ്ഥിതിയുടെ കോലം തന്നെ അവർമാറ്റി. പുഴകൾക്കും മരങ്ങൾക്കും സങ്കടമായി അവർ ആ പഴയകാലംഓർത്തു. കർഷകൻ തങ്ങളെ എങ്ങനെയാണ് സ്നേഹിച്ചത് അവർ അതോർത്തുവിഷമിച്ചു. പതിയെ പതിയെ പുഴയിലേക്കു മാലിന്യം നിക്ഷേപിക്കാൻ തുടങ്ങി.പുഴയ്ക്കു സങ്കടമായി.തന്റെ മടിയിൽ കിടന്നു കളിച്ച മീനുകൾ ഇന്നിതാ ചത്ത് പൊങ്ങുന്നു .എന്നാൽ മനുഷ്യന് പുഴയുടെ സങ്കടം കാണാൻ കഴിഞ്ഞില്ല. അവർ വീണ്ടും അത് തുടർന്നു. പുഴയ്ക്കു തന്റെ പഴയ ഒഴുക്ക് നഷ്ടപ്പെട്ടു. പുഴയുടെ സങ്കടം കണ്ടു അതിന്റെ തീരത്തുള്ള മരം അതുവഴി വന്ന കാറ്റിനോട് കാര്യം പറഞ്ഞു.കാറ്റുഡൻ തന്നെ പുഴയോട് കാര്യം തിരക്കി .കാറ്റിനു കാര്യം മനസ്സിലായി. കാറ്റിനു മനുഷ്യന്റെ പ്രവൃത്തി കണ്ടു ദേഷ്യം വന്നു. കാറ്റ് ഈ കാര്യം മഴയോടും പറഞ്ഞു . ഒട്ടും താമസിയാതെ തന്നെ കാറ്റ് ആഞ്ഞു വീശി .മഴ കലി തുള്ളി പെയ്തു.കേരളത്തിൽ പ്രളയം വന്നു. ഫ്ലാറ്റുകൾ മുങ്ങി .പുഴയ്ക്കു സന്തോഷമായി .പുഴയ്ക്കു തന്റെ പഴയ ഒഴുക്ക്, സൗന്ദര്യവും തിരിച്ചു കിട്ടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ