ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴത്തുള്ളികൾ      

 മഴത്തുള്ളി... മഴത്തുള്ളി- നീയെങ്ങനെന്ന്
ചോദിക്കാനെന്നുള്ളിൽമോഹമുണ്ടെപ്പഴും
ഏഴു നിറങ്ങളിൽ വർണ്ണങ്ങൾ ചാലിച്ച്
മേഘങ്ങൾ മാടി വിളിക്കുന്ന നേരത്ത്
നാകത്തിൽ മുത്തായി നീയിറ്റു വീഴുന്ന
 കാഴ്ച ഹാ! എത്ര വിചിത്രം മനോഹരം!
ആകാശ സ്വപ്നങ്ങൾ ഭൂമിയിൽ- പുകളാം
ആയിരം വർണ്ണങ്ങൾ നീളെ - നിരത്തുവാൻ
പോരൂ.... നീ... തുള്ളി.. മഴത്തുള്ളി
ഹാ! എന്നിൽ മോഹമായി വന്നു- നിറയൂ നീ...... എപ്പോഴും........


സ്വാതി എസ് കെ
xC ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത