ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


വിശ്വം മുഴുവൻ നിശ്ചലമാക്കിയ
കൊറോണ എന്ന വൈറസ്
പണ്ഡിതനെന്നോ കറുത്തവനെന്നോ
വൈജാത്യങ്ങൾ ഇല്ലാതെ
 മാനവരാശിയെ ഞെട്ടിച്ചങ്ങനെ
 മരണതാണ്ഡവമാടിയ വൈറസ്
ഉത്ഭവമെങ്ങെന്നറിയില്ല തുടച്ചുമാറ്റാൻ വഴിയില്ല
 പണം കൊടുത്താൽ പോകില്ല
ശാസ്ത്രം തോറ്റു പിന്മാറി
ആറ്റം ബോംബും അന്ത്യായുധവും
പയറ്റിനോക്കിയ മാലോകർ മുട്ടുമടക്കി
വീട്ടകങ്ങളിൽ മുട്ടും കുത്തി കേഴുന്നു
ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ
ഇസ്ലാമെന്നോ ഭേദമില്ല
വേർതിരിവെന്നും മനുഷ്യനു മാത്രം
അകത്തളങ്ങളിൽ ഭീതി പൂണ്ട് ഇരിക്കും
വേളയിൽ ചിന്തിക്കൂ
സ്വാർഥതയെന്ന വൈറസ് മാറ്റൂ
കൊറോണ വൈറസ് വിട്ടകലും.

 

മാത്യു ഫിലിപ്പ്
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് .
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത