എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


വിശ്വം മുഴുവൻ നിശ്ചലമാക്കിയ
കൊറോണ എന്ന വൈറസ്
പണ്ഡിതനെന്നോ കറുത്തവനെന്നോ
വൈജാത്യങ്ങൾ ഇല്ലാതെ
 മാനവരാശിയെ ഞെട്ടിച്ചങ്ങനെ
 മരണതാണ്ഡവമാടിയ വൈറസ്
ഉത്ഭവമെങ്ങെനന്നറിയില്ല തുടച്ചുമാറ്റാൻ വഴിയില്ല
 പണം കൊടുത്താൽ പോകില്ല
ശാസ്ത്രം തോറ്റു പിന്മാറി
ആറ്റം ബോംബും അന്ത്യായുധവും
പയറ്റിനോക്കിയ മാലോകർ മുട്ടുമടക്കി
വീട്ടകങ്ങളിൽ മുട്ടും കുത്തി കേഴുന്നു
ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ
ഇസ്ലാമെന്നോ ഭേദമില്ല
വേർതിരിവെന്നും മനുഷ്യനു മാത്രം
അകത്തളങ്ങളിൽ ഭീതി പൂണ്ട് ഇരിക്കും
വേളയിൽ ചിന്തിക്കൂ
സ്വാർഥതയെന്ന വൈറസ് മാറ്റൂ
കൊറോണ വൈറസ് വിട്ടകലും.

 

മാത്യു ഫിലിപ്പ്
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് .
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത