Schoolwiki സംരംഭത്തിൽ നിന്ന്
കിനാവിനപ്പുറം
ഹാ............
എന്റെ ഉദരത്തിൽ വളർന്നു നീ...
അധരത്തിൽ ചുമ്പിച്ചു നീ...
മാറിലായ് ചാഞ്ഞു നീ...
മടിയിലായ് വളർന്നു നീ...
അകലങ്ങളിലെ ഗിരിനിരകൾ താണ്ടീ
ഓർമ്മകൾ ചില്ലുകൂടുകൂട്ടിയ
മനസ്സിന്റെ വാതിൽ തുറന്ന്
ഒരു നാൾ...
നീയാം സ്വപ്നങ്ങൾ ഒഴുകിയലഞ്ഞു...
ഒരു കൊച്ചുശലഭം പോൽ
പാറിപ്പറന്നു നീ...
കൗമാരകാലങ്ങളിൽ കാമപരവശയായ്
മനസ്സിലായ് ചേർത്തുനീ മായാത്തസ്വപ്നങ്ങൾ
ആഴത്തിൽ നട്ടുനീ 'ഒരുവന്റെ' വാക്കുകൾ.
പാത്തും പതുങ്ങിയും പടിയിറങ്ങുമ്പോൾ
ഓർത്തുവോ നീ ഈ ഉദരത്തിലെ മാസങ്ങൾ
അന്യന്റെ മാറിലായ് ചായുമ്പോളോർത്തുവോ
അമ്മതൻ മാറിലായ് ചാഞ്ഞനിമിഷങ്ങൾ.
പെറ്റ വയറിന്റെ വേദനയറിയാതെ നീ
പോയീ മറഞ്ഞെന്റെ കിനാവിനപ്പുറം
എരിതീയിലെരിയുന്ന കനലിനെപ്പോലെ
തളർത്തിക്കളഞ്ഞെന്റെ രസമുകുളങ്ങളെ.
അരികിലില്ലെങ്കിലും
അറിയുന്നു ഞാൻ നിന്റെ
നഗ്നമാം സത്യങ്ങൾ
അണയാത്തസ്വപ്നങ്ങൾ...
പോയ്മറയുന്നുവോ പ്രാണനേ നീ
കരകാണാക്കടലിന്റെ ആഴങ്ങളിൽ
ആഴത്തിൽ നീ നട്ട വേരുകൾ
പിഴുതെടുക്കാനാവാതെ
നീറിപ്പുകയുന്നു
ഇന്നുമീ 'അമ്മമനസ്സ്.'
|