എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
ശാന്തതയും സമാധാനവും നിറഞ്ഞു നിന്നിരുന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു. കാലചക്രം മുന്നോട്ടു പൊയ്ക്കൊണ്ടേ ഇരുന്നു. രാവുകളും പകലുകളും ഒട്ടേറെ കടന്നുപോയി. 2019ന്റെ അവസാനത്തിൽ മാനവരാശിയെ തേടി ഒരു വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ ജന്മം കൊണ്ടു. ചൈനയിലെ ഒരു കോണിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ഇന്ന് ലോകമെമ്പാടും പടർന്നിരിക്കുന്നു. ഇപ്പോൾ എല്ലാ ജനഹൃദയങ്ങളിലും ഭയമെന്ന വികാരം കൊടികുത്തി കഴിഞ്ഞു.
നാം എല്ലാവരും സുരക്ഷിതരായി വീടുകളിൽ കഴിയുമ്പോഴും രാപകലില്ലാതെ കഷ്ടപ്പെടുന്ന ചിലരുണ്ട്. തങ്ങളുടെ ജീവൻ പോലും വെടിയാൻ തയ്യാറായിനിൽകുന്ന ഒരു പറ്റം ഡോക്ടർമാരും നെയ്‌സുമാരും. രോഗികൾക്കു ആശ്വാസവും ആത്മധൈര്യവും പകർന്നുനല്കുകയാണിവർ. തങ്ങളുടെ കരസ്പർശമേകി അവർ ജീവന്റെ തുടുപ്പിനെ നിലനിർത്തുന്നു. ഇവരെ നാം ദൈവദൂതരെന്നാണ് വിളിക്കേണ്ടത്. കരുതലിന്റെ മഹാശക്തിയായി കോറോണേക്കെതിരെ പോരാടുകയാണിവർ.തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ട് പോലും മറ്റു ജീവനു വേണ്ടി പൊരുതുകയാണിവർ.ഇനി നാം പ്രാത്ഥിക്കേണ്ടത് നമുക്കു വേണ്ടി മാത്രമല്ല ലോക നന്മയ്ക്കു കൂടി വേണ്ടിയാണു.ഇനി നാം നമ്മുടെ പ്രാർത്ഥനയിൽ ഇവരെയും കൂടി ഉൾപ്പെടുത്തണം.നല്ലൊരു നാളേക്കായി നമ്മുക്ക് കാത്തിരിക്കാം. പ്രതീക്ഷ കൈ വിടാതെ കോറോണയെക് എതിരെ പോരാടാം.
ശ്രീലാൽ. കെ. എസ്
|
9 E എൽ. വി. എച്ച്.എസ്. പോത്തൻകോട് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ