ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/മതിലുകൾ തകർത്ത്
മതിലുകൾ തകർത്ത്
നെറുകയിൽ ഇരുട്ടുമേന്തി കാവൽ നിൽക്കുന്ന ബധിരമായ ഓർമകളാണോ നമുക്ക് അടുത്ത അധ്യനവർഷം പങ്കുവയ്ക്കാൻ ഉണ്ടാവുക .അതിനെകുറിച്ചോർത്തിട്ടുണ്ടോ അതേപ്പറ്റി എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ കരയുവോളം ചിരിച്ചവ ഒരിക്കലും മറക്കാൻ കഴിയാത്തവ കുത്തിപരുക്കേൽപ്പിച്ചവ എന്നിങ്ങനെ എന്തെല്ലാമായിരുന്നു എല്ലാം പെട്ടന്നായിരുന്നു . വിരിയും മുൻപേ പുഴുക്കടിയേറ്റ് പതിവിടർന്ന് പെരുവഴിയിൽ ഞെട്ടറ്റുവീണ സുഹൃത്ബന്ധങ്ങൽ . അവസാനപരീക്ഷ ഏതെന്നറിയാതെ നാം എഴുതിയ ഈ കഴിഞ്ഞ അധ്യനവർഷത്തെ അവസാനപരീക്ഷ . മിനുക്കിൽ കുളിച്ച പൗഡർ വിതറിയ ആ നിമിഷങ്ങൾ ഇതുവരെ തൊടാത്ത പൈപ്പിൽനിന്ന് വെള്ളമെടുത്ത് മുഖം കഴുകി ഒരുവിധം മിനുക്കുമാറ്റി വീട്ടിൽ എത്തുമ്പോൾ എന്തെങ്കിലും പറയുമോയെന്നു പേടിച്ചു വിറച്ചു വീട്ടിൽ കയറിയത് .ഈ പഴയ ഓർമ്മകൾ കഴിഞ്ഞ കാലം ഫോണും ടി .വി യുമില്ലാ തവീട്ടിലെ നമ്മുടെ പ്രായമുള്ള കുട്ടികളെപറ്റിച്ചിന്തച്ചതിട്ടുണ്ടോ എത്ര മണിക്കൂർ ഉറങ്ങും അവർ എത്രനേരം പഠിക്കും കൊറോണ നമ്മുടെ ജീവിതത്തെയെല്ലാം തിരിച്ചുപിടിക്കാനാകാത്ത വിധം മാറ്റിമറിക്കുമ്പോൾ , ഓർക്കുക കാലം അനന്തമാണ് അത് ആരെയും കാത്തുനിൽക്കാറില്ല .കലാചക്ക്രം തിരിയുമ്പോൾ പുതിയവപുതിയവ വന്നുകൊണ്ടേയിരിക്കും .ആസന്നമായതിനെ കഴിയും വിധം എതിരേൽക്കുക അതിനിവീട്ടിലിരുന്നാണെലും . എത്ര ദുഃഖത്തിനപ്പുറവും സന്തോഷത്തിന്റെ നിമിഷങ്ങളുണ്ട് .പലപ്പോഴും കഠിനമായ ദുഃഖം സഹിച്ചാലേ ആ ഇത്തിരി സന്തോഷം നമുക്ക് നുകരാനാകു .അതിനാൽ ബീർബൽ എഴുതിയതുപോലെ ഈ സമയവും കടന്നുപോകുമെന്ന് നമുക്ക് കരുതാം .ഇനിയും ഒരുമയോടെ നമുക്കൊന്ന് ചേരാം കൊറോണ എന്ന മതിലുകൾ തകർത്തു നമുക്ക് മുന്നേറാം .കൊറോണ എന്ന മഹാമാരിക്കാതിരായി പോരാടുന്ന ആരോഗ്യപ്രവർത്തകരെ നമുക്ക് നന്ദിയോടെ സ്മരിക്കാം ആരോഗ്യമുള്ള നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം ...................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ