ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം   <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം  
                                                                                          പരിസ്ഥിതി സംരക്ഷണം    

ഇന്ന് അതായത് ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം വളരെ അധികം ആവശ്യമാണ് .മലകളും ,പുഴകളും ,മരങ്ങളും മനുഷ്യൻ സ്വന്തം ആവശ്യങ്ങൾക്കായി നശിപ്പിച്ചതിന്റെ ഫലമാണ് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കഷ്ടങ്ങളും ,രോഗവ്യാപനങ്ങളും.ഇനി എങ്കിലും മനുഷ്യർ ,പ്രത്യേകിച്ച് ഞങ്ങൾ കുട്ടികൾ ജാഗരൂകരാകേണ്ടതാണ് .ഇല്ലെങ്കിൽ ഞങ്ങൾ വളർന്നു വലുതാകുമ്പോഴും ഇനിയുള്ള തലമുറക്കും ,മറ്റ് ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കാത്ത വിധം ഭൂമി നശിക്കും .അത് സംഭവിക്കാതിരിക്കാനുള്ള ശ്രമം തുടങ്ങണം .

                                അതിനായി മനുഷ്യർക്ക് അവബോധം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത് .പരിസ്ഥിതി മലിനീകരണം തടയുക ,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നത് വഴി പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണം കുറയ്ക്കുക ,പുനരുപയോഗം പ്രോത്സാഹിപ്പിക്കുക ,പ്രകൃതി ദത്തവും ,പ്രകൃതിക്ക് ഇണങ്ങുന്നതുമായ സാധനങ്ങൾ ഉപയോഗിക്കുക ,മരങ്ങൾ വച്ചു പിടിപ്പിക്കുക ,പുഴകളും ,കുളങ്ങളും മറ്റും മലിനമാക്കുന്നതു  തടയുക ,മാലിന്യം വലിച്ചുറിയുന്നതു്  തടയുക എന്നിവയ്ക്ക് മുൻഗണന നൽകി നമുക്കു പ്രവർത്തിക്കാൻ കഴിയണം .
                               സൻസിബാർ (zanzibar) എന്ന ആഫ്രിക്കൻ ദ്വീപ് വിനോദസഞ്ചാര കേന്ദ്രമാണ് .അതിന്റെ പാർശ്വഫലമായി മലിനീകരണം കൊണ്ട് വീർപ്പുമുട്ടുകയും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയായി തീർന്നപ്പോൾ bottle -up -foundation എന്ന ഒരു കൂട്ടായ്മ ഉണ്ടാക്കി ആളുകൾക്ക് ഇതിന്റെ അപകടം മനസ്സിലാക്കി കൊടുത്തു .ഇതിനെ തുടർന്ന് ലൂ (Lou ) എന്ന് പേരായ സാധാരണ സ്ത്രീ മദ്യക്കുപ്പികൾ ശേഖരിച്ചു പല തരം പ്രവർത്തനങ്ങളിലൂടെ ബലവും ഉറപ്പും ഉള്ള ഇഷ്ടിക നിർമിച്ചു .ഈ ഇഷ്ടികകൾകൊണ്ട് ധാരാളം വീടുകളും മറ്റു കെട്ടിടങ്ങളും ഉണ്ടാക്കി .ആ നാട്ടിലെ ആൾക്കാരും ഇതിനോട് ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഒരു പരിധി വരെ മലിനീകരണം തടയുവാനും ,കുറക്കുവാനും സാധിക്കുന്നു.ഈ രീതി നമുക്ക് നമ്മുടെ നാട്ടിലും ഉപയോഗിക്കാം .അതു വഴി ഒരു പരിധി വരെ കെട്ടിടനിർമാണത്തിനായി കല്ലും ,മണ്ണും എടുക്കുന്ന പ്രകൃതി ചൂഷണം നിയന്ത്രിക്കാനും കുറയ്ക്കാനും കഴിയും 
                               
                                എന്റെ വീട്ടിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വാങ്ങാറില്ല .പക്ഷേ ഭക്ഷണസാധനങ്ങൾ പായ്ക്ക് ചെയ്തു വരുന്ന കവറുകൾ ഒരു പ്രശ്‍നം തന്നെയാണ് .അത് സർക്കാരിന്റെ ശേഖരണ കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട് .എന്നാലും അത് ശരിയായ രീതിയല്ല .പ്ലാസ്റ്റിക്  പായ്ക്ക്  ഒഴിവാക്കി പകരം പ്രകൃതിദത്തമായവ കൊണ്ടു കവറുകൾ ഉണ്ടാക്കണം .അത് ഞാൻ സർക്കാരിന്റെ ഒരു പ്രദർശനത്തിൽ കണ്ടിരുന്നു .അത് കൂടുതൽ ഉണ്ടാക്കണം .എന്റെ അമ്മ വർഷങ്ങളായി  തുണിസഞ്ചിയാണ് സാധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നത് .എപ്പോഴും  ഒരു തുണിസഞ്ചി അമ്മ കൈവശം വയ്ക്കാറുണ്ട് .രണ്ടാംക്ലാസ്സ് മുതൽ പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി സ്റ്റീൽ കുപ്പിയിലാണ് ഞാൻ വെള്ളം കൊണ്ടു പോകുന്നത് .
                              ഞങ്ങളുടെ സ്‌കൂളിൽ ഓരോ കുട്ടികളും ഒരു ഫലവൃക്ഷം നട്ട് അത് അവർ തന്നെ വെള്ളവും ഒഴിച്ച് നോക്കി വളർത്തുന്നു .പേപ്പർ കൊണ്ടു ഉണ്ടാക്കിയ പേന ,മഷിപേന ആണ് ഞാൻ ഉപയോഗിക്കുന്നത് .ചപ്പുചവറുകൾ ഒന്നും ഞാനോ എന്റെ വീട്ടുകാരോ വലിച്ചെറിയാറില്ല .അങ്ങനെ എനിക്ക് കഴിയുന്നതുപോലെ പരിസ്ഥിതിയെ രക്ഷിക്കാനുള്ള പ്രവർത്തികൾ ചെയ്യുന്നു.ഓരോരുത്തരും അങ്ങനെ ചെയ്താൽ അത് വലിയ മാറ്റം ഉണ്ടാക്കും എന്ന പ്രതീക്ഷയോടെ .........
നന്ദ കിഷോർ ,കാരാപ്പിള്ളി
6 C ഗവഃ മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം