അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം
<poem>

പെറ്റമ്മയെ കുത്തിനോവിക്കുന്ന മനുഷ്യന്റെ ക്രൂരതയിൽ വിറങ്ങലിച്ച് നിന്നൂ ഭൂമി.

അവിടെ വിനാശകാരിയായി ഒരു രോഗം. മുട്ടുകുത്തി മനുഷ്യൻ. പതിയെ  പതിയെ വ്യാപിച്ച്  ആളിക്കത്തി കോപാഗ്നിയായി മനുഷ്യരാശിയെ ഒന്നടങ്കം പിടിയിലൊതുക്കി രോഗം എങ്ങും  തിരഞ്ഞു പ്രതിവിധിക്കായി ലോകം. പ്രതിവിധി ഒന്നുമാത്രം "പ്രതിരോധം ഉണരുക.... വ്യക്തിശുചിത്വം സാമൂഹിക അകലം അങ്ങനെ അങ്ങനെ അതിജീവിക്കാം ഈ വിപത്തിനെ. ദൈവത്തിനൊപ്പം മാലാഖമാരോടൊപ്പം കൈകോർത്ത്.... കൈകോർത്ത്....