എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/പരസ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
പരസ്പരം

അന്നൊരു ഞായറാഴ്ച ആയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കയാണ്. ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരി കോവിഡ്- 19 ൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള ആദ്യത്തെ നടപടിയാണ്.അമ്മുവിന്റെ വീട്ടിൽ രണ്ടു ദിവസം കൂടി കഞ്ഞി വയ്ക്കാനുള്ള അരി മാത്രമേ ഉള്ളൂ. നാളെ മുതൽ എന്താകും? തൊഴിലുറപ്പിന് പോയാണ് അവളുടെ അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നത്. അമ്മു പത്താം ക്ലാസ്സിലും അനുജൻ 8 ലും പഠിക്കുന്നു. രണ്ടു പേരും സ്ക്കൂളിലെ ഉച്ചഭക്ഷണമാണ് കഴിച്ചിരുന്നത്. ഇപ്പോൾ കുറെ ദിവസമായി അതും ഇല്ല.

അമ്മ വിഷമിച്ച് ഒരിടത്തിരിക്കുന്നത് അമ്മു കണ്ടു. അവൾ അമ്മയുടെ അടുത്തെത്തി."അമ്മാവിഷമിക്കണ്ട നമ്മുടെ കഷ്ടപ്പാടുകൾ കാണാൻ ആരെങ്കിലും കാണും ". അങ്ങനെ തന്നെ സംഭവിച്ചു.രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാവർക്കും 30 കിലോ അരി റേഷൻകട വഴി സൗജന്യമായി കൊടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പിന്നെ പറമ്പിലെ ചേനയും ചേമ്പും ചക്കയുമൊക്കെ ഉണ്ടല്ലോ ... അതു മതി എന്റെ മക്കൾ പട്ടിണി കിടക്കില്ല. അമ്മയ്ക്ക് ആശ്വാസമായി. അമ്മുവിന്റെ അനിയൻ അപ്പു അടുത്ത വീട്ടിലെ കുട്ടികളുടെ കൂടെ കളിക്കാൻ പോയിരിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടികളുടെ നിലവിളി കേട്ടുകൊണ്ട് എല്ലാവരും അങ്ങോട്ടേയ്ക്ക് ഓടി എത്തി.അപ്പുവിന്റെ കാലിൽ ഒരു കുപ്പിച്ചില്ല് കൊണ്ടതാണ്. ചോര ഒഴുകുന്നുണ്ട്. അവൻ ഉറക്കെ കരയുകയാണ്." അയ്യോ എന്റെ മോനെ ഒന്ന് അശുപത്രിയിൽ കൊണ്ടു പോകണം, ഒരു വാഹനവും ഇല്ലല്ലോ ഞാനെന്തു ചെയ്യും" അമ്മ കരഞ്ഞുപറഞ്ഞു.ഒരാൾ മൊബൈൽ എടുത്ത് ആരെയോ വിളിക്കുന്നത് അമ്മു കണ്ടു. എന്നിട്ട് അയാൾ പറഞ്ഞു " സമാധാനമായി ഇരിക്കൂ... എല്ലാം ശരിയാകും" പെട്ടെന്ന് ഒരു പോലീസ് ജീപ്പ് പാഞ്ഞെത്തി. അതിൽ നിന്നും ഇറങ്ങിയ രണ്ടു പോലീസുകാർ അപ്പുവിനെ എടുത്ത് ജീപ്പിലാക്കി അമ്മയെയും കൂട്ടി അശുപത്രിയിലേയ്ക്ക് പോയി.

തിരിച്ചെത്തിയ അമ്മ സമാധാനത്തോടെ അപ്പുവിനെ കട്ടിലിൽ കിടത്തി. എന്നിട്ട് അമ്മുവിനോട് പറഞ്ഞു. "നമ്മൾ ഒന്നിനും ഭയപ്പെടേണ്ട കാര്യമില്ല മോളേ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നാൽ മാത്രം മതി." നമുക്കു സംരക്ഷണം നൽകാൻ ആരോഗ്യ പ്രവർത്തകരും, പോലീസും ,സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൂടെയുണ്ട്. "

ആ കൊച്ചു കുടുംബം മുമ്പത്തേക്കാളും സമാധാനത്തോടെ അന്ന് ഉറങ്ങി.

മീനാക്ഷി വി.ജി
10 A എ‍ൽ എഫ് എച് എസ് അന്തിയൂ‍ർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ