സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾമാനേജ്മെന്റ്ചിത്രശാലപുറം കണ്ണികൾ

ചരിത്രം

ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെർഡിനാൻറ്സ് തുടങ്ങി ആറോളം മെത്രാന്മാർ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായി വിവിധ കാലങ്ങളിൽ പഠിച്ചിരുന്നു. സി.കേശവൻ, ടി.എം. വർഗ്ഗീസ്, ടി.കെ.മാധവൻ തുടങിയ മഹാരഥന്മാർ ഇവിടെ വിദ്യാർത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാർത്ഥികളും ഉൾപ്പെടുന്നതായിരുന്നു ആദ്യത്തെ വിദ്യാലയം. ആദ്യകാലത്ത് സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ. ഫാദർ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റർ ശ്രീ. ക്വിൻലാസും ആയിരുന്നു. (സെന്റ്. അലോഷ്യസ്. സ്കൂൾ മറ്റു രൂപതാ സ്കൂളുകളിൽ നിന്ന് ഭിന്നമായി ഒരു സ്വതന്ത്ര ഏജൻസിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകൾ നടന്നു വന്നു. ഏറ്റവും ഉയർന്നത് സെക്കന്റ് ഫോം (ഇന്നത്തെ സറ്റാൻഡേർഡ് 6) ആയിരുന്നു. തേർഡ് ഫോം 1897- ലും ഫോർത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാർ യാതോരു അതിർവരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു. ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടിൽ നിർമ്മാണം പൂർത്തിയാക്കുകയും 1902 ൽ അഞ്ചാം ഫോം തുടങ്ങുകയും ചെയ്തു. അതേ വർഷം തന്നെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാന്റ് ലഭിക്കുകയുമുണ്ടായി . 1903 ൽ മെട്രിക്കുലെഷൻ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെൻസിഗർ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു . അദ്ദേഹത്തിന്റെ കുടുംബസമ്പത്താണ് സ്കൂൾ കെട്ടിത്തിനായി വിനിയോഗിച്ചത് .

സർക്കാർ സ്കൂളുകളിൽ പോലും പിന്നോക്ക മതവിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോൾ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങൾ ഉണ്ടായത്. സ്കൂൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി. അന്നത്തെ തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ഡയറക്ടർ മിച്ചൽ ആയിരുന്നു. ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പൽ ഡെലിഗേറ്റിന്റെ പ്രസ്താവനയിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി. ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെൻസിഗർ തിരുമേനി പേപ്പൽ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമർശിക്കുന്നു എന്നു് സാരം. മിച്ചൽ സായ്പ് അടച്ചുപൂട്ടാൻ ഉടനെ കാണിക്കാൻ നോട്ടീസയച്ചു . എന്നാൽ ജന്മം കോണ്ടു പ്രഭുകുമാരനായിരുന്ന ബെൻസിഗർ തിരുമേനി ഉടൻ തന്നെ കവടിയാറിൽ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ചു. ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്ന് ചരിത്രം പറയുന്നു. രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാർത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു. അപ്പോൾ തന്നെ മിച്ചൽ സായ്പിന്റെ ഓർഡർ തളളിക്കൊണ്ടു കവടിയാർ കൊട്ടാരത്തിൽ നിന്നു് പ്രസ്താവന ഇറങ്ങി. ആ ഫോട്ടോ സ്കൂളിലെ സ്റ്റാഫ് റൂമിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . മൺസൂൺ കാലങളിൽ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളിൽ നിന്നും ഇറങി കാൽ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തിൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂൾ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേൽ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാർത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തിൽ ഹെഡ്മാസറ്റ൪ . 1936 ജനുവരിയിൽ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോൾ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തിൽ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാൾ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു .ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികൾ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂൾ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗൺ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് .

കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂൾ ഏറ്റടുത്തതോടെ ബ്രദ൪ സ്കൂളിൽ നിന്നു വിടവാങി .ഈ സ്കൂൾ കൈമാറുമ്പോൾ 1000-ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നിൽ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തിൽ നി൪മ്മിച്ചതാണ് . 1987-ൽ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളിൽ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളിൽ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ൽ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു .

ശ്രീ. റാഫേല്nന്റെ കാലഘട്ടത്തിൽ സ്ക്കുളിന് പുതിയതായി 5 ക്ലാസ്സ് മുറികൾ ബിഷപ്പ് ജറോം ബ്ലോക്ക് എന്ന പേരിൽ നി൪മ്മിച്ചു .നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ വ൪ദ്ധിപ്പിച്ചു . സ്ക്കുളിൽ ഒരു PTA ആദ്യമായി രൂപം കൊണ്ടു . സ്ക്കുളിൽ ഒരു ടെലഫോൺ ലഭിച്ചു . വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാഹനങൾ സൂക്ഷിക്കുന്നതിന് ഷെഡ് നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി .വനിതാ അധ്യാപക൪ ഈ കാലഘട്ടത്തിൽ സ്ക്കുളിൽ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേൽ വിരമിച്ചശേഷം 1996-ൽ വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എൽ.സി. ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുൾ 100 വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തിൽ 1996 -ൽ ശതാബ്ദി ആഘോഷങൾക്ക് തുടക്കം കുറിച്ചു . ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വ്വാദക൪മ്മവും നി൪വ്വഹിച്ചു . കുട്ടികളുടെ കായിക വള൪ച്ചയ്ക്കായി ഒരു വോളി ബോൾ കോ൪ട്ട് നി൪മ്മിക്കുകയുണ്ടായി . മാ൪ച്ചു് 2000 -ത്തോടെ സെന്റ് അലോഷ്യസ് സ്ക്കുൾ 104 വ൪ഷം പിന്നിടുന്നു . ഓ൪മമയിൽ ഒത്തിരി മധുരവും ആയിരങളുടെ പുഞ്ചിരിക്കുന്ന മുഖവും പേറി ഇന്നും ക്ഷ്തമേൽക്കാതെ ആ സരസ്വതിക്ഷേത്രം പുതുസ്പ൪ശനത്തായി കാത്തിരിക്കുന്നു . ചരിത്രം വരും നാളുകളിൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ കഥ പറയട്ടെ .