ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൊമ്പരം | color=2 }} <p> <br> വീണ മോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊമ്പരം


വീണ മോളുടെ വീട്ടിന്റെ മുറ്റത്തൊരു വലിയ മാവുണ്ട്.നിറയെ പഞ്ചാര മാങ്ങകൾ കായ്ക്കുന്ന മാവ്.പല തരത്തിലുള്ള പക്ഷികളുടെ വിഹാര കേന്ദ്രമാണത്.കാക്കയും തത്തയുംവാലാട്ടിക്കിളികളൊക്കെ ഇവിടെ വിരുന്നുകാരായി വരാറുണ്ട്.അവധിക്കാലത്ത് ഈ മാഞ്ചോട് കുട്ടികളുടെ കളിസ്ഥലമായി മാറും.മാവിന്റെകൊമ്പിൽ ഊഞ്ഞാൽ കെട്ടിയും മാങ്ങപെറുക്കിയും തണലേറ്റും കഥകൾ പറഞ്ഞും കള്ളനും പോലീസും കളിച്ചും മാഞ്ചോട് എല്ലായ്‌പോഴും ആരവങ്ങൾ കൊണ്ട് നിറയും മാഞ്ചോട്ടിലെ കാറ്റിന് എപ്പോഴും മധുരമാമ്പഴത്തിന്റെ മണമാണ്.വീണ അവളുടെഅവധിക്കാല ആഘോഷം എങ്ങനെയൊക്കെ വേണം എന്ന ആലോചനയിലാണ്.പെട്ടന്നാണ് അവൾ ആ വാർത്ത അറിഞ്ഞത് കൊറോണ എന്ന ഭീകരമായ വൈറസ് നമ്മുടെ രാജ്യത്ത് വന്നു പിടിപെട്ടുഎന്ന്.അവൾ മാഞ്ചോട്ടിലേക്ക് വളരെ സങ്കടകരമായി നോക്കി നിന്നു.പക്ഷെ അവൾക്ക് വേറെ ഒരു സന്തോഷം കൂടി ഉണ്ട്.അത് എന്താണെന്ന് വെച്ചാൽ അവളുടെ അച്ഛൻ ദുബായിൽ നിന്നും നാട്ടിലേക്ക് വരുകയാണ്.അവളുടെ അച്ഛനെ കൂട്ടാൻ അമ്മ എയർ പോർട്ടിലേക്ക് പോയി.തിരിച്ചു വരുമ്പോൾ അച്ഛൻ വയ്യാതെ ആയി.അങ്ങനെ അടുത്തുള്ള ആശുപത്രിയിൽ എന്റെ അച്ഛനെ കൊണ്ടു പോയി.ഡോക്ടർ അവിടെ അഡ്മിറ്റ് ചെയ്തു.എല്ലാ ടെസ്റ്റിന്റെയും റിസൾട്ട് വന്നപ്പോൾ കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു.അമ്മയെയും അച്ഛനെയും അവർ ഐസുലേഷനിൽ മാറ്റി പിന്നെ ഉള്ള എന്റെ വീട്ടിലുള്ള ഭക്ഷണത്തിന്റെ രുചി മാറി.അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി മാറി.എനിക്ക് എന്റെ അമ്മയെയും അച്ഛനെയും കാണണമെന്ന് കരഞ്ഞ് പറഞ്ഞപ്പോൾ ഏട്ടൻ എന്നെ കൊണ്ടുപോയി.പക്ഷെ അമ്മയെ ഒന്ന് ഉമ്മ വെക്കാൻ പോലുംഎനിക്ക് കഴിഞ്ഞില്ല.എന്നെ സമാധാനപ്പെടുത്തുവാൻ കുറേ നോക്കി.വീട്ടിലിലെത്തിയ ഉടനെ എന്റെ പഞ്ചാര മാങ്ങകൾ ഉണ്ടാകുുന്ന മാവിനെ കെട്ടിപ്പിടിച്ച് ഞാൻ വിതുമ്പി.

ഹിബ ഫാത്തിമ.യു.വി
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ