ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/അണയാത്ത വിളക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അണയാത്ത വിളക്ക്


വിജനമീ വീഥികൾ
വചനമില്ലെവിടെയും
വിധിയെ തടുക്കുവാൻ
കവചമില്ലാർക്കുമേ

കിരീടമണിഞ്ഞവൻ
നാടുവാണീടവേ,
കവാടമടച്ചു,
കഠാരയെടുത്തുനാം

ബൈബിളല്ല, ഖുർആനല്ല,
രാമായണമല്ല
ഐക്യമാണി-
ന്നുലകിന്റെ ശക്തി

ഞാനല്ല, നീയല്ല
നമ്മളെന്നുചൊല്ലി
ഐക്യദീപം
തെളിയിച്ചുനാം

കെടാതെ ജ്വലിച്ചു-
യരുമീലോകം
വിടാതെ പൊരുതി
നേടുമീ ഞങ്ങൾ

കിരീടമുടക്കുവാൻ
കുടീരം പണിയുവാൻ
പതറാതെ പൊരുതും
ഞങ്ങളെന്നും..........

 


മഞ്ജിമ
10 L ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത