ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
2020 മാർച്ച് മാസം മുതൽ കോവിഡ് 19 എന്ന മഹമാരിയെ ചെറുക്കുന്നതിന്, ആവശ്യമായ പല മാർഗ്ഗങ്ങൾ നമ്മുടെ കേന്ദ്ര സർക്കാർ അവലംബിച്ചിരിക്കുകയാണല്ലോ. അവയിലൂടെ നമ്മുക്ക് ഒന്ന് കണ്ണോടിക്കാം. 1.സാമൂഹിക അകലം പാലിക്കുക. 2.കൊച്ചുകുട്ടികൾ,വയസ്സായവർ, രോഗികൾ എന്നിവർ പ്രത്യേക കരുതൽ കൈക്കൊള്ളണം. 3.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. 4.കൈകൾ ഇടക്കിടെ ഹൻഡ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക. 5.വിവാഹം, മരണം, ആഘോഷങ്ങൾ,എന്നിവയിൽ മിതത്വം പാലിക്കുക.. രോഗ പ്രതിരോധത്തിൽ കേരളം വളരെ മുന്നിലാണ്. നിപ്പ വൈറസിനെ തുരത്താൻ കഴിഞ്ഞു എന്നുള്ളത് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും ആരോഗ്യ പ്രവർത്തകർക്കും അഭിമാനാർഹമായ മുഹൂർത്തമാണ്. പല ലോകരാജ്യങ്ങളും ഇന്ത്യ എന്ന രാജ്യത്തെ ഊറ്റു നോക്കുകയാണ്. പണ്ട് കാലത്ത് വസൂരി പോലുള്ള പല രോഗങ്ങൾക്കും മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞതും നമ്മുടെ പൂർവികരുടെ കഴിവാണ്. മിക്ക തിരക്കേറിയ സ്ഥലങ്ങളിലും അണുനശീകരണംനടത്തുന്നുണ്ട്.ഇതൊരു പ്രതിരോധ മാർഗമാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്നവർ ആദ്യം ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ശ്രദ്ധിച്ച് നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. സാമൂഹികഅകലം വഴി നമ്മുക്കീ അസുഖത്തെ ചെറുത്ത് നിൽക്കുവാൻ കഴിയും. ലോക്കഡൗൺ നടക്കുന്നത് സമൂഹ വ്യാപനം തടയാനാണ്. കോവിഡ് 19 ബാധിച്ച പലരും സുഖം പ്രാപിച്ച് ആശുപതി വിട്ടു പോകുന്നുണ്ട്. രോഗപ്രതിരോധത്തെ നേരിടുന്നതിന് നമ്മുടെ സർക്കാരും ഡോക്ടർമാരും നഴ്സുമാരും കേന്ദ്രസേനയും പോലീസും ഉൾപ്പെട്ടവരെല്ലാം രാപകലില്ലാതെ അധ്വാനിക്കുകയാണ്. രോഗത്തെ ചെറുക്കുന്നതിന് നമ്മൾ ഇവരുടെ വാക്കുകൾ ശ്രദ്ധിച്ചേ മതിയാവു. എന്നാൽമാത്രമേ ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ കഴിയു. |