ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ പുഴ കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ കരയുന്നു



കള കളമൊഴുകുന്ന പുഴയാണ് ഞാൻ
മഴയുടെ മകളായ പുഴയാണ് ഞാൻ
എന്നെ കൊല്ലരുതയ്യോ കൊല്ലരുത്
എന്റെ മക്കളെ നിങ്ങൾ കൊല്ലരുത്
എന്നോടിണങ്ങുന്ന പൈതങ്ങളെ
എന്നിൽ നിന്ന് നിങ്ങൾ അകറ്റിയില്ലേ
ആരോടു പറയും ഞാനീ സങ്കടം
പറയൂ പറയൂ കുട്ടുകാരെ
മാലിന്യക്കൂമ്പാരമെന്നിലിട്ട്
എന്നെ ശവമാക്കി മാറ്റിയതെന്തിനാണ്
കൊറോണ എന്ന മഹാമാരി
നിങ്ങളെ റാഞ്ചിടുമ്പോൾ
നെട്ടോട്ടമോടാതെന്തുവഴി,
സോപ്പുപയോഗിച്ച് കൈ കഴുകുവാൻ
ഞാനില്ലാതെങ്ങോട്ടു പോവും നിങ്ങൾ
കടവത്തെ കാറ്റിനോടും വഴികളോടും കിന്നരിച്ച്
കടലിൽ ചേരാൻ നോക്കുംന്നേരം
മരുഭൂമിയായി മാറി തുടങ്ങി ഞാൻ
ഒരു തുള്ളി ജലം നിങ്ങൾക്കുവേണമെങ്കിൽ
ഞാനില്ലാതെങ്ങോട്ടു പോവും നിങ്ങൾ
പറയൂ പറയൂ കൂട്ടുകാരെ
ഞാനില്ലതെങ്ങോട്ടു പോവും നിങ്ങൾ.
                     

അനന്തു എ
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത