Schoolwiki സംരംഭത്തിൽ നിന്ന്
|
കവിത
ജീവിതം
ഈ നീലരാവിൻ പ്രശാന്തതയിൽ ഞാൻ
നിൻ പ്രകാശിതമാം മുഖം തേടുന്നു
ചന്ദ്രദേവാ അതിൽ കാണുന്നു ഞാൻ
നേർത്ത കളങ്കമോ അതോ കാർമേഘമോ?
നിനക്കഭിമുഖമായി നിൽക്കുവാൻ
ഞാൻ യോഗ്യയല്ലെങ്കിലും
ഞാനെൻ കൺകുളിരെ
കണ്ടുകൊള്ളട്ടെ നിൻ മുഖം
ഞാനും നീയുമൊഴിച്ചുള്ളയീ ഈ പ്രപഞ്ചം
ശാന്തമാം നിദ്രയിൽ മുങ്ങിടവേ
ഞാനും ശ്രമിക്കയായ് ആ
ദിവ്യ നിദ്രയെ പുൽകിടുവാൻ
എത്തുകില്ല എത്തുകില്ല അവ
ലഭിക്കുകയില്ലെനിക്കാസുഖം പോലു
മെങ്കിലും ഞാൻ സംതൃപ്തയാവാൻ
ശ്രമിക്കുകയാണീ ദുഃഖസാന്ദ്രമാമി ജീവിതത്തിൽ
ചിന്തിക്കുവിൻ നിങ്ങൾ
എന്തിനാണെയെന്തിനാണിതെല്ലാം?
സകലതും വ്യർത്ഥമാണീ
ഭൂവിൽ എന്നറിഞ്ഞീലയോ?
എല്ലാമേ കാൺകയും
കേൾക്കയും ചെയ്തിട്ടും
എന്താണു പൗർണ്ണമി ചന്ദ്രികേ
നിനക്കീ പാൽ പുഞ്ചിരിമാത്രം ബാക്കി
നിനക്കു യാത്രാനുമതി നല്കി ഞാ
നൊന്നുറങ്ങിയുണരാൻ ശ്രമിക്കട്ടെ
എൻ ജീവിതത്തിലെ മറ്റൊരു
സൂര്യോദയത്തിനായി
|
|
|