Schoolwiki സംരംഭത്തിൽ നിന്ന്
വേനലവധി
മാർച്ച് മാസത്തിലെ എല്ലാ വിഷയത്തിൻ്റേയും പരീക്ഷ യെഴുതാൻ പറ്റാത്ത ഒരനുഭവം ആദ്യമായാണെനിക്കുണ്ടായത്.കൂട്ടുകാരോടൊപ്പം കളിച്ച് കൊതി തീർന്നില്ല' അവരോട് യാത്ര പറയാൻ കഴിഞ്ഞില്ല. പെട്ടെന്നൊര വധിക്കാലം വന്നു. തികച്ചും വീട്ടിനുള്ളിൽ അടയ്ക്കപ്പെട്ട അവധിക്കാലം' ബന്ധു വീട്ടിൽ പോകാനോ കൂട്ടുകാരെ കാണാനോ അയൽ വീട്ടിൽ പോകാനോ പറ്റാത്ത അവധിക്കാലം' തികച്ചും വിഷമം തന്നെ ഒപ്പം ബോറടിക്കുന്നു. കുറച്ച് ദിവസമായി വാപ്പ എന്നേയും ഇത്തമാരേയും കൂട്ടി പാടവരമ്പത്തേയ്ക്ക് നടക്കാൻ കൊണ്ടുപോയി തുടങ്ങി' വാഴത്തോട്ടങ്ങളും കൃഷിയും കാണാൻ അവസരം കിട്ടി. എൻ്റെ അഭ്യർത്ഥന പ്രമാണിച്ച് വാപ്പ എനിക്ക് കുറച്ച് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ത്തന്നു 'കുറച്ച് സമയം അതിനോടൊപ്പവും ചെലവഴിക്കും' ഉമ്മയോട് പറഞ്ഞ് എനിക്കിഷ്ടമുള്ള ആ ഹാര സാധനങ്ങൾ ഉണ്ടാക്കിക്കും' പച്ചക്കറി കൾ അരിയാനും വീട് വൃത്തിയാക്കാനും ഉമ്മയെ സഹായിക്കും. ഇത്തമാർക്കൊപ്പം കുറേ സമയം മൊബൈലിൽ സിനിമ കാണും' ക്രാഫ്റ്റ് വർക്ക് കൾ കണ്ട് അതൊക്കെ ചെയ്യാൻ ശ്രമിക്കും വൈകുന്നേരങ്ങളിൽ ഇത്തമാർക്കൊപ്പം ഷട്ടിൽ കളിക്കും' കഥ പുസ്തകങ്ങൾ വായിക്കും' ഇഷ്ടം പോലെ സമയം കിട്ടുന്നുണ്ട് 'എല്ലാത്തിനും പുറമേ കൊറോണയെ എത്രയും വേഗം നാട്ടിൽ നിന്ന് മാറ്റണേയെന്ന പ്രാർത്ഥനയും ഉണ്ട്.കൂട്ടുകാർക്കൊപ്പം കളിയ്ക്കാൻ കൊതിയായിട്ട് വയ്യ. എത്രയും പെട്ടെന്ന് സ്ക്കൂൾ തുറക്കട്ടെ!
|