ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊറോണ :ലോകത്തെ നടുക്കിയ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ :ലോകത്തെ നടുക്കിയ ഭീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ :ലോകത്തെ നടുക്കിയ ഭീകരൻ


ലോകത്തിലെ പല വൻരാഷ്ട്രങ്ങളും പകച്ചു നിൽക്കുകയാണ് ഒരു കുഞ്ഞൻ വൈറസിനുമുന്നിൽ. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും 70000-ത്തിൽ പരം ജനങ്ങളുടെ മരണത്തിനുത്തരവാദിയാണ് കൊറോണ വൈറസ് എന്ന നോവൽ കൊറോണ. ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കോറോണവൈറിടെ എന്ന കുടുംബത്തിലെ അംഗമാണ് കോറോണവൈറസ്. വായുവിൽ കൂടി ഈ വൈറസ് പകരില്ല. വൈറസ് സ്ഥിതിചെയ്യുന്ന പ്രതലത്തിൽ സ്പർശിച്ച കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ശ്വാസകോശത്തെയാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ് ഡിസീസ് പ്രധാനമായും ബാധിക്കുന്നത്. പരിണാമത്തിന്റ ഒരു അബദ്ധമാണ് വൈറസുകൾ. വൈറസുകൾക്ക് ജീവൻ ഉണ്ടെന്നും ഇല്ലെന്നും പറയാം. ജീവനുള്ള ഒരു കോശത്തിനകത്താണെങ്കിൽ വൈറസുകൾക്ക് ജീവൻ കാണും. കോശത്തിന് പുറത്തായാൽ ജീവൻ ഉണ്ടാകില്ല. ഒരു പ്രോട്ടീൻ ചെപ്പിനുള്ളിൽ പൊതിഞ്ഞുവച്ചിരിക്കുന്ന DNA അല്ലെങ്കിൽ RNA ആണ് വൈറസുകൾ. അതിനാൽ തന്നെ വൈറസുകൾക്കെതിരെ മാറുന്നുണ്ടാക്കുക എന്നത് വളരെ പ്രയാസമാണ്. എന്തുകൊണ്ടെന്നാൽ വൈറസിന്റെ RNA അല്ലെങ്കിൽ DNA നശിപ്പിക്കാൻ ശരീരം സ്വീകരിക്കുന്ന മരുന്ന് കോശത്തിന്റെ RNA യും DNA യും നശിക്കാൻ കാരണമാകും. ലോകത്തെ മുഴുവൻ നടുക്കിയ കൊറോണ വൈറസിനും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഇതിനെതിരെയുള്ള ഒരു പ്രതിരോധമാർഗം ഇടക്കിടെയുള്ള കൈകഴുകൽ ആണ്‌. സോപ്പുപയോഗിച്ചോ സാനിറ്റസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുന്നതിലൂടെ കൊറോണ വൈറസ് വ്യാപനം തടയാനാകും. രോഗവ്യാപനത്തിന്റെ കണക്കെടുത്താൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം അഞ്ചാമതാണ്. എന്നാൽ പ്രതിരോധപ്രവർത്തനങ്ങളിലും കേരളം മുൻപന്തിയിലുണ്ട് എന്നത് ആശ്വാസമാണ്. നിപയെയും പ്രളയത്തെയും ഓഖിയെയും അതിജീവിച്ച കേരളം കോറോണക്കുമുന്നിലും തോൽക്കാതിരിക്കാൻ നാം ഒറ്റകെട്ടായി പോരാടണം. കോറോണയുടെ പിടിയിൽനിന്ന് ലോകം മുക്തമാകുന്ന ഒരു ദിനത്തിനായ് നമുക്കെല്ലാവർക്കും ഒരുമിച്ചു പ്രയത്നിക്കാം.

GEETHU S BAHULEYAN
9 E GV&HSS PIRAPPANCODE
KANIYAPURAM ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം