Schoolwiki സംരംഭത്തിൽ നിന്ന്
പുഴപറയും കഥകൾ
പ്രകൃതിയിൽ നല്ല പുഴകളുണ്ട്
എന്റെ പാരിതിൽ നല്ല വെളിച്ചമുണ്ട്
ജീവിതമെന്തെന്നറിയാത്ത നമ്മൾ
മറ്റൊരുജീവനും കളയരുതേ ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ ...
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ-
ദുരമൂത്തു നമ്മളീ പുഴയിലിറങ്ങുമ്പോൾ
ഒന്നുമറിയാത്ത മണ്ഡൂക - മത്സ്യങ്ങൾ
ഒന്നൊന്നായങ്ങനെ ചത്തൊടുങ്ങും.
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ ...
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ
മർത്യന്റെ ജീവിതം പൂവിടും നേരത്ത്
നദികൾ കളിച്ചു ചിരിച്ചു പാഞ്ഞീടുന്നു.
ആരോരുമില്ലന്നറിയുന്ന നേരത്തും
ആനന്ദബാഷ്പം നിറഞ്ഞൊഴുകീടുന്നു ...
നിറകണ്ണാൽ ഓടിമറയാൻ ശ്രമിക്കവേ
പുഴയുടെ മടിയിൽ തലചായ്ച്ചുറങ്ങുന്ന
മണലിനെ മർത്യൻ പൊതിഞ്ഞുപോയി .
നീന്തിത്തുടിക്കുന്ന മാനത്തുകണ്ണികൾ
നിശ്ചലമായി നിന്നു വീർപ്പടക്കി-
മാനും മയിലും വഴിമറന്നു പിന്നെ
തീരത്തെത്തഴുകാതെ പുഴയൊഴുകി !
വനരോദനമായി കവിത കേട്ടു ...
മലിനമാക്കല്ലേ മനുഷ്യരെ പുഴകളെ
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ
ജീവിതമെന്തന്നറിയാത്ത നമ്മൾ
മറ്റൊരു ജീവനും കളയരുതേ ...
മലിനമാക്കല്ലേ മനുഷ്യരേ പുഴകളെ
മലിനമാക്കല്ലേയീ പുണ്യമാം ഭൂമിയെ ...
|