ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/മനസ്സു പറഞ്ഞ കഥ
മനസ്സു പറഞ്ഞ കഥ
തൊടിയിൽ ഇനി കറിയുണ്ടാക്കാനായി ഏതെങ്കിലും ഇല ബാക്കിയുണ്ടോയെന്ന തിരച്ചിലിലാണ് അമ്മ......... കൊറോണ ന്യൂസ് വായിച്ചു വായിച്ചു ടിവിക്കു പോലും കൊറോണ വന്നോന്ന് സംശയം ...... വെറുതെയിരുന്ന് ഡാറ്റ തിന്നു തിന്നു ഇനി ഒരടി നടക്കാൻ വയ്യെന്ന് മൊബൈൽ ഫോൺ ..... ഇരുപത്തിനാലു മണിക്കൂറും കറങ്ങിക്കൊണ്ടിരിക്കുന്ന സിലിംഗ് ഫാൻ എന്നാണാവോ പണി മുടക്കുന്നത് ..... വരാൻ പോകുന്ന കറന്റ് ബില്ലോർത്ത് നെടുവീർപ്പിടുന്നുണ്ട് അച്ഛൻ ...... കൂടെ കിടന്നു മടുത്തിട്ടാണോ എന്തോ പാതിരാ നേരത്തു പോലും ഉറക്കം തിരിഞ്ഞു നോക്കുന്നില്ല ....... എന്നാൽ നിരത്തിൽ വണ്ടികൾ കുറഞ്ഞപ്പോൾ ശുദ്ധവായു ശ്വസിക്കാനായി ഇത്ര മാത്രം ലോകം നിശ്ചലമാക്കാൻ കയ്യും കാലുമില്ലാതെ ജീവി എവിടുന്നു വന്നോ എന്തോ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവവനന്തപുരം ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ