ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/2020ന്റെ തീരാ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 2020ന്റെ തീരാ ദുഃഖം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2020ന്റെ തീരാ ദുഃഖം


2020-ൻറെ തുടക്കത്തിൽ തന്നെ ലോകത്തെ നശിപ്പിക്കാൻ കഴിയുന്ന ഒരു മഹാമാരിയായി കൊറോണ വൈറസ് എത്തി. ഇത് മനുഷ്യ നിർമ്മിതമായ വൈറസ് ആണ്. ചൈനയിൽ നിന്നാണ് ഈ വൈറ സിൻറെ ഉത്ഭവം. വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ഫ്രാൻ സ്, ജർമ്മനി, സ്പെയിൻ, ബ്രിട്ടൺ, ന്യൂയോർക്ക് തുടങ്ങിയ രാജ്യ ങ്ങൾ ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. ദിനം പ്രതി ഈ രാജ്യങ്ങളിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് തന്നെ 12 ലക്ഷത്തോളം ആളുകൾക്ക് വൈറസ് ബാധ ഉണ്ടായിരിക്കുക യാണ്. ഈ വൈറസ്സിനെ ചെറുത്ത് തോൽപ്പിക്കാൻ മരുന്നുകൾ പോലുമില്ല. അതിനാൽ അസുഖം വരാതെ ശ്രദ്ധി ക്കുകയാണ് ചെയ്യേണ്ടത്. കഴിവതും വീട്ടിൽ തന്നെ ആയിരിക്കുകയും കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. അതുപോലെ ജലദോഷം, പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്യുക. ഒരു സാമൂഹിക അകലം പാലിക്കുക അനുചിതമായിരിക്കും. വായുവിലൂടെ വൈറസ് പടരില്ല കാരണം ഇത് ഭാരം കൂടിയ വൈറസ് ആണ്. അതിനാൽ സമ്പർക്കം മൂലം വൈറസ് പകരാം. ഉദാഹരണത്തിന് രണ്ടു പേർ തമ്മിൽ സംസാരിക്കുമ്പോൾ അതിൽ ഒരാൾ തുമ്മുകയും ചുമക്കുകയും ചെയ്യുകയാണെങ്കിൽ വൈറസ് മറ്റൊരാളുടെ ശരീരത്തിൽ എത്തും. അണുബാധശരീരത്തിൽ എത്തി 14 മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുട ങ്ങും. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളി ലുള്ള പ്രായമുളളവർക്കുമാണ് വൈറസ് ബാധ അധികമായി കാണു ന്നത്. ഇവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ആണ് ഈ രോഗങ്ങൾ വരുന്നത്. രോഗബാധ ഏൽക്കുന്നവർ ഇറ്റലി, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മരിച്ചുകഴിഞ്ഞാൽ അവരെ ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കേരളത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലായി രോഗബാധയുള്ള ജില്ല കാസർ ഗോഡാണ്. കൂടുതലും വിദേശത്തുനിന്നും എത്തുന്നവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള രോഗ വ്യാപനം തടയാനായി നമ്മുടെ പ്രധാനമന്ത്രി ഏർപ്പെടുത്തിയ ജനതാ കർഫ്യൂവും, ഐക്യദീപവും നല്ലൊരു കാര്യമാണ്. അതു പോലെ നമ്മുടെ ഗവൺമെൻറ് രോഗവ്യാപനം തടയാനുള്ള ഒരുപാട് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അതെല്ലാം നമ്മൾ എല്ലാവരും പാലിക്കണം എന്നുകൂടി പറയുന്നു. ആശങ്ക അല്ല, കരുതൽ ആണ് വേണ്ടത്

അനൈഹാമോൾ ഇ എസ്
7 B ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം