സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ചില വർണ്ണപ്പൊട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 6 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohns (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ചില വർണ്ണപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ ചില വർണ്ണപ്പൊട്ടുകൾ

കൊറോണക്കാലം -എല്ലാവർക്കും അറിയാവുന്നതു പോലെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്. നാളെ നമ്മളൊക്കെ ഭീതിയോടെയും സങ്കടത്തോടെയും ഒക്കെയാവും ഈ കാലത്തെ ഓർക്കുക. നഷ്ടങ്ങൾ ഏറെയാണ്.ദുരന്തങ്ങൾ അവസാനിക്കുന്നുമില്ല പക്ഷെ ഒരുപാടു കാലങ്ങൾക്ക് ശേഷം ഗംഗയിലെയും യമുനയിലേയും എന്തിന് ചാലിയാറിലെപ്പോലും വെള്ളം തെളിഞ്ഞത്, നഗരങ്ങളിൽ പുകമൂടി കാണാതായിപ്പോയ പർവ്വതശിഖരങ്ങളും, ചെറുകാടുകളും വീണ്ടും ദൃശ്യമായത്, പുല്ലിനും പുഴുവിനും പുൽച്ചാടിക്കും, തെരുവുനായക്കും ഒക്കെ മനുഷ്യനെപ്പോലെ തന്നെ വിശപ്പടക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ് മനുഷ്യൻ പ്രവർത്തിക്കുന്നത്, ഒക്കെ നാം ഇതോടെപ്പം കാണേണ്ടതുണ്ട്. അടുക്കളകളിലേക്ക് ചക്കയും മാങ്ങയും ചക്കക്കുരുവും അവലും ഒക്കെ ആഘോഷത്തോടെ തിരിച്ചു വരുന്നുണ്ട്. എള്ളുണ്ടയും സുഖിയനും ഏത്തയ്ക്കാപ്പവും അടയും വീണ്ടും ചായയുമായി കൂട്ടു കുടുന്നുണ്ട്. ഒരു ഊണുമേശക്ക് ചുറ്റും തിരക്കില്ലാതെ നാമിരുന്ന് വിശേഷങ്ങൾ പറയുന്നുണ്ട്

എന്റെ കൊറോണക്കാലം പരിധിയില്ലാത്ത ഒഴിവു സമയമാണ്. വായിക്കാതെ മാറ്റി വച്ച പുസ്തകങ്ങളുടെ, വരയ്ക്കാതെ മാറ്റിവച്ച ചിത്രങ്ങളുടെ, ചെയ്യാമെന്ന് കരുതി മാറ്റി വച്ച ആനിമേഷൻ പ്രോജക്ടുകളുടെ സമയമാണത്. ഒരു നാട്ടുംപുറത്തുകാരൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന കാലമാണിത്. ഈ ലോക്ക് ഡൗൺ കാലത്തും എനിക്ക് ഇറങ്ങി നടക്കാൻ ഒരു മുറ്റവുംൻ , ഓടിക്കളിക്കാൻ ഒരു പറമ്പും, മുഖത്ത് തട്ടാൻ കാറ്റും, തോട്ടിൽ മീനും, പറമ്പിലിത്തിരി കൃഷിയും, പിന്നെ അയൽപക്കത്ത് മുട്ടയും പാലും ഒക്കെ ഉണ്ട്. ഇതൊക്കെ പറയുമ്പോഴും ഇപ്പോൾ നാം കടന്നു പോകുന്ന ദുരിതകാലവും വരാൻ പോകുന്ന അതിദുരിത കാലവും ഞാൻ അറിയാതെ പോവുന്നില്ല, എന്നിരുന്നാലും ഇന്നലെയുടെ ഒരുപാട് ആർഭാടങ്ങളും ധൂർത്തുകളും ഈ കാലം കൊണ്ട് തിരിച്ചറിഞ്ഞ് തിരുത്തപ്പെടുമെന്നും. മനുഷ്യൻ ക്യഷിയിലേക്കും പ്രകൃതിയിലേക്കും തിരികെ നടക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു. കൃഷിക്കാരനെ ആദരിക്കുന്ന നാട്ടിൻപുറത്തിന്റെ നന്മകളിൽ തൃപ്തിപ്പെടുന്ന , സമ്പത്തിന്റെ ധവളിമയിൽ കണ്ണുമഞ്ചിപ്പോകാത്ത ഒരു കാലത്തിന്റെ നാന്ദിയാവട്ടെ ഈ കാലം

ഭഗത്ത് പ്രേംദീപ്
9-എ സെന്റ്.ജോൺസ് എച്ച് എസ്സ് എസ്സ് മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]