ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത

17:37, 3 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('=='''കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അഭിനന്ദിച്ചു

ഊർജ സംരക്ഷണത്തേ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിനും പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുന്നതിലെക്ക് വെളിച്ചം വീശുന്നതിനായി കേന്ദ്ര ഗവ. സംഘടിപ്പിച്ച SAKSHAM NATIONAL COMPETITION നിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ശ്രദ്ധേയമായ പങ്കാളിത്വത്തെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അയച്ച കത്ത്.

 
കത്ത്

മീനങ്ങാടിയിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ

                  മീനങ്ങാടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക രക്ഷകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബ്രക്ക് ദി പെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതാൻ വന്ന 427 കുട്ടികളുടെയും ഹയർ സെക്കണ്ടറി പരീക്ഷക്ക് എത്തിയ 790 കുട്ടികളുടെയും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോയത്. തുടർന്ന് പരീക്ഷ കഴിഞ്ഞും കുട്ടികൾ കൈകൾ ഹാൻസ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയാണ് സ്കൂൾ വിട്ട് പോയത്. കാമ്പയിന് പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ ,വൈസ് പ്രിൻസിപ്പാൾ നാരായണൻ എം ,ഹൈറുദ്ദീൻ ടി.എം ,സുരേഷ് വി.വി. , ജോസ് പി.ടി , സജി ടി.ജി , മിനി സാജു ,വിജി സിബി ,സിന്ദു സാലു, ജയസു ഷീല എന്നിവർ നേതൃത്വം നൽകി.
 

Read more at: https://newswayanad.in/2020/03/27476 Copyright © Newswayanad.in

Read more at: https://newswayanad.in/2020/03/27476 Copyright © Newswayanad.in

മന്ത്രി നിർദേശിച്ചു ,കുട്ടികൾ പുസ്തകവുമായെത്തി.

                മീനങ്ങാടി: കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യർഥന നടത്തി. വരും ദിവസങ്ങളിലായി ഓരോരുത്തരും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാൽ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കിൽ ആദ്യം സമ്പന്നമാക്കേണ്ടത് സ്കൂൾ ലൈബ്രറികളെയാണ്.                     ഈ നിർദേശം ശിരസാവഹിച്ചു  കൊണ്ട് മീനങ്ങാടിയിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളും ,പി.ടി.എ, എസ്.എം.സി  ഭാരവാഹികളും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാർഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് കുട്ടികൾ 'ഓർമപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി, പ്രിൻസിപ്പാളിന് കൈമാറി. സ്കൂൾ പാർലമെൻറ് ചെയർമാൻ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പി.എ അബ്ദുൽ നാസർ, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, ബി ബിനേഷ്, വി.വി.സുരേഷ്, ലക്ഷ്മി ആൻസ്, റസ് ല ആസ്മി എന്നിവർ പ്രസംഗിച്ചു.
 





PTA പ്രസിഡന്റ് മനോജ് ചന്ദനക്കാവ് ,മുൻ പ്രിൻസിപ്പാൾ കെ നൂർജഹാൻ ,അദ്ധ്യാപകർ ,PTA ,SMC ,MPTA ,SPG അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ഈ മഹത് സംരംഭത്തിൽ പങ്കാളികളായി.

 

മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സാജു സ്കൂൾ ലൈബ്രറിയിലെക്ക് പുസ്തകങ്ങൾ കൈമാറുന്നു.


വിശദമായ വാർത്തയ്ക്ക് http://opennewser.com/home/get_news/24671




മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു

https://youtu.be/g5alLooO-Uw

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ക്ലാസ് എടുത്തു

https://youtu.be/Bu4w0L_YaOA

കേരള വിദ്യാഭ്യാസമന്ത്രി ബഹു .പ്രൊഫെസർ സി രവീന്ദ്രനാഥ് സർ മീനങ്ങാടി ഗവ ,ഹയർ സെക്കന്ററി സ്കൂൾ ഉദ്ഘടനത്തിന് നടത്തിയ പ്രസംഗം

https://youtu.be/jYvaUAGmI8c

കർണാടക മിനിസ്റ്റർ സ്കൂൾ സന്ദർശിച്ചു

https://www.youtube.com/watch?v=c2n8YSxSpc4

അമ്മമാർക്ക് പരിശീലനം നൽകി

https://www.youtube.com/watch?v=oWRUQMhnhaY

സി വി രാമൻ ഉപന്യാസമത്സരം

https://www.youtube.com/watch?v=lKf_zApZIyk

വാർത്താ വായന മത്സരം

https://www.youtube.com/watch?v=uEn6pPh9EVE

അദ്ധ്യാപക ദിനാചരണം

https://www.youtube.com/watch?v=6rJwEwv22i8

സ്കൂൾ തെരഞ്ഞെടുപ്പ്

https://www.youtube.com/watch?v=6R0a0WvFxf4