ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201031055




കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട ഉഴവൂര്‍ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികില്‍ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

== ചരിത്രം

പ്രഥമ മാനേജര്‍ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തില്‍ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ല്‍ ഹോളിക്രോസ് യു.പി സ്കൂള്‍ സ്ഥാപിതമായി. 1979 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുമ്പോള്‍ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോര്‍ജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ല്‍ മാനേജര്‍ റവ. ഫാ. ജോണ്‍ കൈനിക്കരപ്പാറയുടെ നേതൃത്വത്തില്‍ പുതിയ ഹൈസ്കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ 76 വര്‍ഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ്

സീറോമലബാര്‍ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍. മാത്യു മൂലക്കാട്ട് കോര്‍പ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോസഫ് ഈഴറാത്ത് ലോക്കല്‍ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. മാത്യു പീറ്റര്‍ സാറിന്റെ നേതൃത്വത്തില്‍ 17 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. എം.എം ജോസഫ്, ഇടശ്ശേരില്‍ 1933-1946 ശ്രീ. ഒ. അബ്രഹാം, തേരാടിയേല്‍ 1946-1950 ഫാ. സഖറിയാസ്, വെള്ളാനാല്‍ 1950-1951 ശ്രീ. ഒ. അബ്രഹാം, തേരാടിയേല്‍ 1951-1953 ശ്രീ. കെ.ജെ ജോര്‍ജ്ജ്, കല്ലാറ്റ് 1953-1957 ശ്രീ. യു.ജെ ചാക്കോ, തേക്കുനില്‍ക്കുന്നതില്‍ 1957-1961 ശ്രീ. എം.എ ജോസഫ്, അമ്പലത്തിങ്കല്‍ 1961-1963 ശ്രീ. കെ.ജെ ജോര്‍ജ്ജ്, കല്ലാറ്റ് 1963-1983 ശ്രീ. യു. ജോസഫ്, കളപ്പുരയില്‍ 1982-1982 ശ്രീ. കെ.എം ജോസഫ്, കാനാട്ട് 1983-1986 ശ്രീ. സി.എം മാത്യു, ചെമ്മലക്കുഴിയില്‍ 1986-1988 സി. മേരി ജോസ്, എസ്.ജെ.സി 1988-1992 ശ്രീ. വി.ജെ തോമസ്, വെങ്ങാലില്‍ 1992-1995 ശ്രീ. വി.എം വര്‍ഗ്ഗീസ്, വലിയപറമ്പില്‍ 1995-1999 ശ്രീ. കെ.പി ചെറിയാന്‍, കുരീക്കോട്ടില്‍ 1999-1999 ശ്രീ. പി.സി. സ്റ്റീഫന്‍, വാഴപ്പിള്ളില്‍ 1999-2000 സി. ട്രീസ മരിയ, എസ്.ജെ.സി 2000-2003 ശ്രീമതി. കെ. അന്നമ്മ‌, പുളിക്കല്‍ 2003-2004 ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത് 2004-2006 ശ്രീ. കെ.സി ജോസഫ്, പ്രാലടി 2006-2007 സി..എല്‍സി ജോസഫ്, എസ്.ജെ.സി 2007-2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി