== ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര ==

എൽ എഫ് എച്ച് എസ്സ് വടകര
വിലാസം
Vadakara

Ernakulam ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2010Lfhsvadakara




ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.

ചരിത്രം

വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. 1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വര്‍ഷങ്ങളിലും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. ഫാദര്‍ ജോസ്‌ അഞ്ചേരിയും, ഹെഡ്‌മിസ്‌ട്രസ്‌ സി. Mary യുംമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Sr.Febronia,Sr.Tresa Martin,Sr.BenjaminJose,Sr.Maria Therese,Sr.Layanila Sr.Teraseena,Sr.Lissy,Sr,Mary

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Bini John -Docter DevaMatha Koothattukulam

വഴികാട്ടി

 

ആമുഖം

ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. 1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വര്‍ഷങ്ങളിലും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. വിദ്യാരംഗം കലാ സാഹിത്യവേദി, ശാസ്‌ത്ര ഗണിതശാസ്‌ത്ര സോഷ്യല്‍ സയന്‍സ്‌, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ മേഖലകളില്‍ ഉപജില്ല, ജില്ലാതലങ്ങളിലും, സംസ്ഥാന തലങ്ങളിലും നിസ്‌തുലങ്ങളായ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഗ്രേസ്‌ മാര്‍ക്കുകള്‍ സ്വന്തമാക്കാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഭാരത്‌ സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷങ്ങളിലും നടന്നുവരുന്ന മത്സരപ്പരീക്ഷകളില്‍ പങ്കെടുത്ത്‌ രാജ്യ പുരസ്‌കാരം, രാഷ്‌ട്രപതി അവാര്‍ഡുകള്‍ എന്നിവ നേടി ഗ്രേസ്‌ മാര്‍ക്കുകള്‍ക്ക്‌ അര്‍ഹരാകുവാനും അങ്ങനെ ഈ സ്‌കൂളിന്റെ പ്രശസ്‌തി ഉയരങ്ങളിലേയ്‌ക്കെത്തിക്കുവാനും ഈ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. വളരെ പരിമിതമായ സൗകര്യങ്ങളെയുള്ളുവെങ്കിലും കായികരംഗത്തും മികവു പുലര്‍ത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കു കഴിയുന്നുണ്ട്‌. സ്‌കൂള്‍ കലാമത്സരങ്ങളിലും വളരെയധികം ട്രോഫികള്‍ കരസ്ഥമാക്കാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിലെ പ്രതിഭകള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. സ്‌കൂള്‍ മാനേജ്‌മെന്റ്‌, എസ്‌.എസ്‌.ജി, പി.റ്റി.എ തുടങ്ങിയവ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു, സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ ഒട്ടേറെ മഹനീയ വ്യക്തികള്‍ അന്‍പതില്‍പ്പരം എന്‍ഡോവ്‌മെന്റുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഈ സ്‌കൂളിനെ ഉന്നതിയിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു. കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തുന്ന ഘലമു, ടരീുല, അശാ,െ ജൃലാശലൃ എന്നീ കോഴ്‌സുകളിലും മത്സരപ്പരീക്ഷകളിലും ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത്‌ റാങ്കുകള്‍ കരസ്ഥമാക്കുന്നു. ഭാവിയുടെ വാഗ്‌ദാനങ്ങളായ 750 കുട്ടികളും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന 28 അദ്ധ്യാപകരും, 5 അനദ്ധ്യാപകരുമടങ്ങുന്നതാണ്‌ ഈ വിദ്യാലയ കുടുംബം. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. ഫാദര്‍ ജോസ്‌ അഞ്ചേരിയും, ഹെഡ്‌മിസ്‌ട്രസ്‌ സി. ലിസിയും, കര്‍മ്മോത്സുകരായ അദ്ധ്യാപകരും, അനദ്ധ്യാപകരും ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിസ്‌തുലങ്ങളാണ്‌. കഴിഞ്ഞ 77 വര്‍ഷങ്ങളായി ഈ പ്രദേശത്തിന്റെ പ്രകാശഗോപുരം പോലെ യശസ്സുയര്‍ത്തി വിരാജിക്കുകയാണ്‌ ഈ അനശ്വര വിദ്യാലയം.















സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര

"https://schoolwiki.in/index.php?title=എൽ_എഫ്_എച്ച്_എസ്സ്_വടകര&oldid=68501" എന്ന താളിൽനിന്ന് ശേഖരിച്ചത്