ജി.എച്.എസ്.എസ് ചാലിശ്ശേരി/HS
September 5 teachers day
പ്രളയബാധിതർക്ക് ഒരു കൈതാങ്ങായ് ചാലിശ്ശേരി സ്കൂളിലിന്റെ കൂട്ടായ്മ
http://media/santhosh/D/VID-20180823-WA0010.mp4
അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം
അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും ധാരണകളും നൈപുണികളും ശേഷികളും മനോഭാവവും മുല്യങ്ങളും വികസിപ്പിക്കുന്നതിനും അതുവഴി മികവിന്റെ കേന്ദ്രമായി പൊതു വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചിട്ടുള്ളത്. അറിവിനെ സ്കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തുക, കാണാപാഠം പഠിക്കുന്ന രീതി ഒഴിവാക്കുക, പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠനപ്രവർത്തനത്തെ വികസിപ്പിക്കുക, പഠനവും പരീക്ഷയും തമ്മിൽ ഉദ്ഗ്രഥിക്കുക, നിരന്തര മൂല്യനിർണ്ണയത്തിന്റയും വിലയിരുത്തലിന്റെയും സാധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ദേശിയ പാഠ്യപദ്ധതി ചട്ടകൂടിന്റെ (2005) നിർദ്ദേശങ്ങളും പ്രക്രിയ ബന്ധിതവും പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതവുമായ പഠനമാണ് ക്ലാസ്സ് റൂമിൽ നടക്കേണ്ടതെന്ന വിദ്യാഭ്യാസ അവകാശ നിയമം (2009) മുന്നോട്ടു വെക്കുന്ന ആശയങ്ങളിലും ഊന്നി നിന്നുകൊണ്ടാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിച്ചിട്ടുള്ളത്.
ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ നിന്ന്
കുട്ടികളുടെ സൃഷ്ടികൾ
-
നസ്മിയ9 എച്ച്
-
അ൪ജ്ജുൻ.എം. ആ൪ 9 ഡി
-
അഭിലാഷ്.ടി.എ 9 ജി
-
അഞ്ജന എൻ. ഡി.9 ജി
-
ഗൗത 9 ബി
-
കേശൻ 10
NOV 12 2019
പാലക്കാട് വെണ്ണക്കര ഹൈ സ്കൂളിൽ വെച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന്റെ ജില്ലാതല മത്സരത്തിൽ 10 Fലെ അതുൽ ബി, 9 Aയിലെ നിഷാൻ സീനിയർ വിഭാഗത്തിലും 8 C യിലെ ഐശ്വര്യ അമൽ എന്നിവർ ജൂനിയർ വിഭാഗത്തിലും മത്സരിച്ചു. ജൂനിയർ വിഭാഗത്തിലെ ഐശ്വര്യ അമൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത നേടി
NOV 14 2019
ശിശു ദിനത്തിനോടനുബന്ധിച്ച് 6 F ക്ളാസിലെ അനാമിക, അദീന എന്നീ വിദ്യാർത്ഥികളെ ജനമൈത്രി പോലീസിന്റെയും സ്കുൾ പി.ടി. എ യുടേയും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു
സ്ക്കൂൾ മൈതാനത്തുനിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല അതിൻ്റെ ഉടമയായ കുട്ടിയ്ക്ക് തിരികെ നൽകി ചാലിശ്ശേരി ഹൈസ്ക്കൂളിനും നാട്ടുകാർക്കും അഭിമാനമായി മാറിയ അഥീനയ്ക്കും,അനാമികയ്ക്കൂം സ്വർണ്ണമാല നഷ്ടപ്പെട്ട കുട്ടിയൂടെ രക്ഷിതാക്കൾ ഏർപെടുത്തിയ സമ്മാനം ചാലിശ്ശേരി ജനമൈത്രി പോലീസിലെ ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ് എന്നിവർ സ്ക്കൂൾ അസംബ്ളിയിൽ വെച്ച് കൈമാറുന്നു
-
അനാമിക
-
അഥീന
DEC 3 2019
സമേതം QR CODE ശ്രീമതി. ദേവിക ടീച്ചർ പ്രകാശനം ചെയ്തു. സ്കൂളിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കൾക്ക് അറിയാനുള്ള സൗകര്യം ഇതിനാൽ
ലിറ്റിൽ കൈറ്റ്സ് ഒരുക്കുകയായിരുന്നു
ഭിന്നശേഷി ദിനം
പാരാ അംപ്യൂട്ടി ഫുട്ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ വി പി (7 ക്ലാസ്സ് ) യെ ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആദരിച്ചു
-
കുറിപ്പ്1
DEC 13,2019
കേരള സ്കൂൾ ഫുട്ബോൾ ടീം ഗോൾ കീപ്പർക്ക് ജന്മനാടായ ചാലിശ്ശേരിയിൽ സ്വീകരണം നൽകി തുടർച്ചയായി മൂന്ന് വർഷം ഗോൾകീപ്പറായി ഹാട്രിക് നേടിയത് അപൂർവ്വ നേട്ടം ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ 19 കേരള ടീമിന്റെ ഗോൾവലയം കാത്ത് നാടിന് അഭിമാനമായ മു ഹമ്മദ് ഷെഹിന് സ്കൂൾ പിടിഎ ചാലിശ്ശേരിയിൽ സ്വീകരണം നൽകി. സ്കൂളിൽ പത്താം ക്ലാസ് പഠന സമയത്ത് ആദ്യമായി ദേശീയ ടീമിന്റെ ഗോളിയായി. ആദ്യ വർഷം കേരളം വിന്നർ ട്രോഫി നേടിയത് നേട്ടമായി. കഴിഞ്ഞ വർഷം അണ്ടർ 17 ദേശീയ സ്കൂൾ ടീമിൽ കേരളത്തിന്റെ ഗോൾകീപ്പറായിരുന്നു
-
മുഹമ്മദ് ഷഹീൻ
-
മുഹമ്മദ് ഷഹീൻ