കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ

ഒക്ടോബർ 15ലോക കൈകഴുകൽ ദിനം

കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

നമ്മുടെ സ്കൂളിലും ഒക്ടോബർ 15 കൈകഴുകൽ ദിനം ആചരിച്ചു. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രമോദ് മാസ്റ്റർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുധർമ.ജി പരിപാടി ഉത്ഘാടനം ചെയ്തു. അശോകൻ മാസ്റ്റർ, എ.പി. പ്രമോദ് തുടങ്ങിയവർ ആശസകൾ നേർന്നു.

"മിഴി" പദ്ധതി

കൊളച്ചേരി PHC ജില്ലാ ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന "മിഴി" പ്രോഗ്രാം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.പദ്ധതിയുടെ ഉത്ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.താഹിറ നിർവഹിച്ചു. സ്കൂൾ ഹെൽത്ത് നഴ്‌സ്, എന്നിവർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടയും നേത്രരോഗമുള്ള കുട്ടികളെ ഉയർന്ന ആശുപത്രികളിലേക്കും മാറ്റി. കമ്പിൽ മാപ്പിള ഹെഡ് ടീച്ചർ ശ്രീമതി. സുധർമ. ജി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഉമേഷ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വാർഡ് മെമ്പർ ഹനീഫ, കൊളച്ചേരി PHC ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു എന്നിവർ സംസാരിച്ചു.

സൈബർ ബോധവൽക്കരണ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ.ജി ഉത്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി. കെ.വി. വിമല ടീച്ചർ നന്ദിയും പറഞ്ഞ

ഗ്രൂപ്പ് കൗൺസിലിങ്

പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് ജീവിതം നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ മനഃശാസ്ത്ര ക്ലാസ്സ് സംഘടിപ്പിച്ചു.
മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ മൊബൈൽ ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം സോഷ്യൽ മീഡിയ കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി സ്വാഗതം പറഞ്ഞു.

"വിദ്യാലയം പ്രതിഭകളോടൊപ്പം" അനുഭവങ്ങളുടെ ഇടയിലേക്ക് Dr. നിധീഷ്‌കുമാറിനോടൊപ്പം..

പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്...
നമ്മുടെ സ്കൂളിൽ വെച്ച് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുകയും മലയാളം സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത Dr. നിധീഷ്‌കുമാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് നമ്മുടെ കുട്ടികളും അധ്യാപകരും ആദരിച്ചു. കുട്ടികൾ അദ്ദേഹവുമായി അനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി മാറി. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു.


Dr.കെ.വിനീഷ് Phd. in Mechanical Enginering


മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി Dr. കെ വിനീഷിനെ പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടിയിൽ വെച്ച് ആദരിക്കുകയും കുട്ടികളുമായി അദ്ദേഹം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

JRC യുടെ നേതൃത്വത്തിൽ ശിശുദിന റാലി

മോട്ടിവേഷൻ ക്ലാസ്സ്

പത്താം തരത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് ശ്രീമതി. തബ്ഷീറ ക്ലാസ്സിന് നേതൃത്വം നൽകി.

പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതികുഴികളെ കുറിച്ച് മയ്യിൽ പോലീസ് PRO. ശ്രീ.രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉത്ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി. അബ്ദുൽ മജീദ്,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ സ്വാഗതവും ശ്രീ.എൻ.നസീർ നന്ദിയും പറഞ്ഞു.