വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാലയം പ്രതിഭയോടൊപ്പം2019-20

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 25 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aiswarya LK (സംവാദം | സംഭാവനകൾ) ('=='''വിദ്യാലയം പ്രതിഭയോടൊപ്പം "''ആശ്രാമം ഓമനക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയം പ്രതിഭയോടൊപ്പം "ആശ്രാമം ഓമനക്കുട്ടൻ "

വിദ്യാലയം പ്രതിഭയോടൊപ്പം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിപ്രകാരം ശിശുദിനത്തിൽ വിമലഹൃദയ എച്ച് എസ് എസ് സ്കൂളിലെ മലയാള അദ്ധ്യാപികമാരായ പ്രമീളടീച്ചറുടെയും സുമടീച്ചറുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ 16 വിദ്യാർത്ഥിനികളും സ്കൂൾ ലീഡറും അടങ്ങുന്ന ഒരു സംഘം സാഹിത്യ രംഗത്ത് കത്തിജ്ജ്വലിക്കുന്ന പ്രതിഭയായ ശ്രീ.ആശ്രാമം ഓമനക്കുട്ടനുമായി അഭിമുഖം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. 2019 നവംബർ 14 ന് രാവില 11 മണിക്ക് സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ അനുവാദത്തോടുകൂടി യാത്ര തിരച്ചു. 11:15 ന് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരുകയും അദ്ദേഹം സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ലീഡർ പൂച്ചെണ്ട് കൊടുക്കുകയും പ്രമീളടീച്ചർ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹം വളരെ ഹാർദവമായി തന്റെ എഴുത്തുമുറിയിലേക്ക് ആനയിച്ചു. ഞങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം തന്റെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഉത്തരം നൽകയും ചെയ്തു. അവിടെ വന്നതിന്റെ ഓർമ്മയ്ക്കായി അദ്ദേഹം ഞങ്ങൾക്ക് എല്ലാവർക്കും കിളിമാനൂർ രമാകാന്തൻ 'പ്രകൃതിയെ ഗുരുവാക്കിയ കവി ' എന്ന കവി താസമാഹരം സമ്മാനിച്ചു.കൂടാതെ സ്കൂൾ ലൈബ്രറിക്കായാ‌ി അദ്ദേഹത്തിന്റെ തന്നെ 2019-ൽ പ്രസിദ്ധീകരിച്ച 'മാറ്റവും തോറ്റവും' എന്ന കവിതാസമാഹാരവും സമ്മാനിച്ചു. അവസാനമായി അദ്ദേഹത്തിന്റെ പ്രിയ കവിയും , ഗുരുാഥനുമായ തിരുനല്ലൂരിന്റെ 'റാണി' എന്ന കവിതാസമാഹാരത്തിൽ നിന്ന് നാലു വരി ആലപിച്ചുതരുകയുമുണ്ടായി. ഒടുവിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി എഡുക്കേഷൻ മിനിസ്ട്രറും സ്കൂളിന്റെ പേരിലും , വ്യക്തപരമായും , ഓരോ വിദ്യാർത്ഥിനികളുടെ പേരിലും കൃതജ്ഞത അറിയിച്ചു. ഈ ഒരു സംരംഭം ഒരുക്കിതന്ന ആദരിണീയയായ ഞങ്ങളുടെ ഹെഡ് മിസ്ട്രസ് സിസ്റ്റർ:വിൽമ മേരിക്ക് ഈ അവസരത്തിൽ ഹൃദയത്തിൽ നിന്ന് ഉറവാർന്ന പൂച്ചെണ്ട് സമർപ്പിക്കുന്നു.