അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല പാഠം

അന്യം നിന്നു പോകുന്ന നാടൻ നെൽവിത്തിനങ്ങളുടെയും, മറ്റ് സംസ്ഥാനങ്ങളിലെ തനത് നെൽവിത്തിനങ്ങളുടെയും അപൂർവ്വ ശേഖരവുമായി അസംപ്ഷൻ എ.യു.പി സ്കൂൾ. വയനാടിന് അന്യമായി കൊണ്ടിരിക്കുന്ന നെൽകൃഷിയുടെ കാർഷിക - പാരമ്പര്യ സംസ്കൃതി കുട്ടികളിലൂടെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു കൂടി 54-ഓളം അപൂർവ്വ ഇനം നെൽവിത്തിനങ്ങൾ ശേഖരിക്കുകയും (രക്തശാലി, ആസ്സാം ബ്ലാക്ക്, പാക് ബസ് മതി, പുന്നാടൻ തൊണ്ടി, സക്കോവ പെരിയറ്റ്, കാശ്‌മീർ ബസ് മതി, ചെന്താടി, മല്ലി കുറവ തുടങ്ങിയ വിവിധ ഇനങ്ങൾ) ഇവ പുതിയ തലമുറയ്ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രോബാഗുകളിൽ വിത്തുകൾ വിതയ്ക്കുകയും ചെയ്തു. ഹെഡ്‌മാസ്റ്റർ‌ ശ്രീ ജോൺസൺ തൊഴുത്തുങ്കൽ നല്ലപാഠം കോർഡിനേറ്റേർസ് ഷിമിൽ അഗസ്റ്റിൻ, നിഷ ടി അബ്രഹാം, എന്നിവരും തോമസ് സ്റ്റീഫൻ, വർഗ്ഗീസ് പി.എ എന്നീ അധ്യാപകരും നേതൃത്വം നൽകി.


യൂസ്ഡ് പെൻബോക്സ് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനരുപയോഗം നടത്തുന്നതിനായി യൂസ്ഡ് പെൻ ബോക്സ് സ്ഥാപിച്ചു.