ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2019-20ലെ പ്രവർത്തനങ്ങൾ
ഹരിതപ്രവേശനോത്സവം
ജൂൺ ആറ് പരിസ്ഥിതി ദിനാഘോഷവും പ്രവേശനോത്സവവും ഒരുമിച്ചപ്പോൾ ഹരിതപ്രവേശനോത്സവം ആയി കൊണ്ടാടി. അതിഥികളെ വൃക്ഷത്തൈകൾ നൽകി സ്വീകരിച്ചു. നവാഗതർക്ക് വൃക്ഷത്തൈയോടൊപ്പം ബുക്കും പേനയും ലഡുവുംനൽകി .തദവസരത്തിൽ കേരളം അതിജീവിച്ച പ്രളയത്തിന്റെ ഓർമ്മയ്ക്കായി തയ്യാറാക്കിയ സ്ക്കൂൾ മാഗസിൻ "ARK the survival” "അതിജീവനത്തിന്റെ പെട്ടകം "മുൻ ഹെഡ് മിസ്ട്രസ് മേരി മാണി ചിങ്ങവനം സി.ഐ. രതീഷ് കുമാറിന് നൽകൊണ്ട് പ്രകാാശനം ചെയ്തു.
-
ഹരിതപ്രവേശനോത്സവത്തിൽ നിന്നും..
-
ഹരിതപ്രവേശനോത്സവം19-20
-
ഹരിതപ്രവേശനോത്സവം19-20-33070
-
ഹരിതപ്രവേശനോത്സവം19-20bighs1
-
ഹരിതപ്രവേശനോത്സവം19-20bighs2
-
ഹരിതപ്രവേശനോത്സവം19-20bighs3
പഠനപ്രവർത്തനങ്ങൾ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു. കേരള സിലബസ്സിൽ 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേർന്ന് പ്രൈമറി സ്ക്കൂളും പ്രവർത്തിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയാണ് ഒരു അദ്ധ്യയനവർഷം.
ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ
ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.
പരീക്ഷകൾ
എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.
മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ
എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.
പാഠ്യേതരപ്രവർത്തനങ്ങൾ
സ്ക്കൂൾ ശാസ്ത്രോത്സവം
ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന് നടത്തപ്പെട്ടു
സ്ക്കൂൾ കലോത്സവം
ബുക്കാനൻ സ്ക്കൂൾ കലോതസവം 2019 സെപ്റ്റംബർ 27,28 തീയതികളിൽ നടത്തപ്പെട്ടു വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് . ലോക്കൽ മാനേജർ റവ. വർക്കി തോമസ് അച്ചനും റവ. സബി മാത്യു അച്ചനും സംയുക്തമായി കലോത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ടിടി ഐ ഹെഡ് മിസ്ട്രസ് ജെസ്സി, പിടി എ പ്രസിഡന്റ് രവീന്ദ്രകുമാർ, ഹെഡ് മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികളായവർക്കും അനുമോദനങ്ങൾ.
സ്ക്കൂൾ തെരഞ്ഞെടുപ്പ് 2019-20
സ്ക്കൂൾ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 25 ാം തീയതി നടന്നു. രാവിലെ മണിക്ക് ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് 2മണിക്ക് ക്ലാസ്സ് ലീഡറുമാർ ചേർന്ന് സ്ക്കൂൾ ലീഡറിനെ തെരഞ്ഞെടുത്തു സമ്മതി സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്ക്കൂൾ ലീഡറായി ഹെമി റേചേ്ചൽ തെരഞ്ഞെടുക്കപ്പെട്ടു.
പി.ടി.എ. പൊതുസമ്മേളനം
28/06/2019 ൽ പ്രഥമ പി.ടി.എ. പൊതുസമ്മേളനം നടന്നു. പി.ടി.എ. പൊതുസമ്മേളനം , തെരഞ്ഞടുപ്പ്, എസ് എസ് എൽ സി അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു. ലോക്കൽ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ ഭവന സന്ദർശനം
എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.
സ്ക്കൂൾ അസംബ്ലി
എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസ്സുകളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു. എല്ലാ ബുധനാഴ്ചയും മാസ് ഡ്രിൽ നടത്തപ്പെടുന്നു. ചൊവ്വ മലയാളത്തിലും ബുധൻ ഹിന്ദിയിലും വ്യാഴം ഇംഗ്ലീഷിലും പ്രാർത്ഥനയും പ്രതിജ്ഞയും നടത്തുന്നു.
ദിനാചരണങ്ങൾ 2019-20
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ഇൻഡ്യയുടെ 73ാം സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു
പരിസ്ഥിതി ദിനം
ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം ആചരിച്ചു
ഓണത്തിന് ഒരു മുറം പച്ചക്കറി"
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം കൃഷിഭവനുമായി ചേർന്ന് 03/07/19 ൽ "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതപച്ചക്കറി യുടെ പ്രാധാന്യത്തെപ്പറ്റി കൃഷി ഓഫീസർ വൃന്ദ ക്ലാസ്സ് എടുത്തു എല്ലാ കുട്ടികൾക്കും വിത്തു വിതരണം നടത്തി
പരിസ്ഥിതി സംരക്ഷണ അവബോധം ജനങ്ങൾക്ക് കൊടുക്കുന്നതിനായി സ്ക്കൂൾ നാടകക്കളരിയും നല്ലപാഠം യൂണിറ്റും പരിസ്ഥിതി ക്ലബ്ബും കൈകോർത്തപ്പോൾ ബഷീറിന്റെ തേന്മാവ് നാടകമായി.
നാടകം കാണുവാൻ ക്ലിക്ക് ചെയ്യുക
വായനാദിനം: ജൂൺ 19
വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു വായനാ വാരാഘോഷത്തിന്റെ അവസാന ദിനത്തിൽ( 12//07/19) വിവിധ ക്ലബ് ബുകളുടെ ഉദ്ഘാടനം നടത്തപ്പെട്ടു കഥകളി സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ പ്രമുഖ പ്രഭാഷകനുമാണ്. കേരളവർമ്മ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
വായനാ വാരാഘോഷത്തിന്റെ ഭാഗമായി നല്ലപാഠം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക സമാഹരണം നടത്തി ലൈബ്രറി വിപുലീകരണം നടത്തി
ലഹരിവിരുദ്ധദിനം
ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു 1/07/19 ൽ ചിങ്ങവനം സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
ബുക്കാനൻ ഓണാഘോഷം 2019
ബുക്കാനൻ ഓണാഘോഷം 2019 ഓഗസ്റ്റ് ന് അത്തപ്പൂക്കളമൊരുക്കി , വിവിധ കളികളാടെ ഓണം ആഘോഷിച്ചു. പായസവിതരണവുമുണ്ടായിരുന്നു.
പ്രളയദുരിതാശ്വാസ പ്രവർത്തനം
പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്
ഓഗസ്റ്റ് 29 ന് ദേശീയ സ്പോർട്സ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിൽ ഫിറ്റ് ഇൻഡ്യ മൂവ്മെന്റിന് തുടക്കം കുറിച്ചു. ജീവിത ശൈലി മാറ്റി ശാരീരിക ക്ഷമതയുള്ളവരായിരിക്കുവാൻ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.
അദ്ധ്യാപകദിനം
ഓണപ്പരീക്ഷയ്ക്കിടയിലും വിദ്ധ്യാർത്ഥിനികൾ അദ്ധ്യാപകർക്ക് പനിനീർപുഷ്പങ്ങൾ നൽകി ആദരിച്ചു. അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.
സംഘടനകൾ, ക്ലബ്ബുകൾ....
എസ്. പി. സി
ഗൈഡിംഗ്
കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...
റെഡ് ക്രോസ്
അടൽ ടിങ്കറിംഗ് ലാബ്
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം "അടൽ ടിങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ധരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.
ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിന് ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും നടത്തി. 22 കുട്ടികൾ പങ്കെടുത്തു.
കൂടുതലറിയാൻ ....................ലിറ്റിൽ കൈറ്റ്സ് ക്ലിക്ക് ചെയ്യൂ......
കങ്ഫു പരിശീലനം
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , ജോളി മേരി എന്നിവർ ചുമതല വഹിക്കുന്നു
നല്ലപാഠം
കുട്ടികളിൽ മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്, വൃദ്ധർക്കൊപ്പം ഒരു ദിനം , ഭിന്നശേഷിക്കാരുമായി ഒരു ദിനം, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങ്ൾ തുടങ്ങി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന ഏതു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നു. മലയാള മനോരമയുമായുടെ നല്ലപാഠം പദ്ധതിയിൽ അംഗത്വമുണ്ട്.
കൗൺസലിംഗ് ക്ലാസ്സുകൾ
എല്ലാ ടേമിലും കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് ക്ലാസ്സുകൾ നടത്തുന്നു
സന്മാർഗ്ഗ പഠനക്ലാസ്സുകൾ
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ
ക്രമനമ്പർ | ക്ലബ്ബുകൾ/ഒാർഗനൈസേഷൻ | ടീച്ചർ-ഇൻചാർജ് |
---|---|---|
1 | ജൂനിയർ റെഡ്ക്രോസ് | ഷേർളിമോൾ കെ ജെ |
2 | ഗൈഡ്സ് | സബിത തോമസ് |
3 | എസ്.പി. സി | സോഫി സാം, ഷേർളിമോൾ കെ ജെ |
4 | ലിറ്റിൽ കൈറ്റ്സ് | ബിന്ദു പി ചാക്കോ, റിൻസി എം പോൾ |
5 | ഗണിതക്ലബ്ബ് | ഷീജ മറിയം കുര്യൻ, ജെസി ബെന്നി |
6 | സയൻസ് ക്ലബ്ബ് | റിൻസി എം പോൾ, ലിസമ്മ റ്റി തോമസ് |
7 | സോഷ്യൽസയൻസ് ക്ലബ്ബ് | ജെസം ആര്യാട്ട് |
8 | ലഹരി വിരുദ്ധ ക്ലബ്ബ് | കളത്തിലെ എഴുത്ത് |
9 | സ്കൂൾസുരക്ഷക്ലബ്ബ് | കളത്തിലെ എഴുത്ത് |
10 | ഊർജ്ജ സംരക്ഷണ ക്ലബ്ബ് | കളത്തിലെ എഴുത്ത് |
11 | ഹെൽത്ത് ക്ലബ്ബ് | കളത്തിലെ എഴുത്ത് |
12 | സ്പോർട്സ് ക്ലബ്ബ് | സോഫി സാം |
13 | ആർട്സ് ക്ലബ്ബ്ക്ലബ്ബ് | മഞ്ചൂ എം കുഞ്ഞ് |
14 | പരിസ്ഥിതി ക്ലബ്ബ് | ജസിയമ്മ ആൻഡ്രൂസ് |
15 | വിദ്യാരംഗം കലാസാഹിത്യവേദി | ലിസി ജോൺ, ഷേർളിമോൾ കെ ജെ |
16 | സ്കൂൾഗ്രന്ഥശാല | ലൈലാമ്മ ഐസക്ക് |
17 | റിലീജിയസ് ക്ലബ്ബ് | ഷീബ മേരി ചെറിയാൻ |
18 | ഹെറിറ്റേജ് ക്ലബ്ബ | ഡയ്സി ജോർജ് |
ഗാലറി 2019-20
ദിനാചരണങ്ങൾ | ദിനാചരണങ്ങൾ 2019-20 | ദിനാചരണങ്ങൾ 2019-20 | |
---|---|---|---|
വായനാവാരം | |||
വായനാക്കളരി | |||
പി. ടി .എ | |||
സംഗീതദിനം | |||
യോഗാദിനം | |||
കൗൺസലിംഗ് ക്ലാസ്സുകൾ |
--- == -