ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഹൈടെക് ക്ലാസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ഹൈടെക് ക്ലാസ്സ്

പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളിലെ മിക്ക ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകരിച്ചു . എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ബോക്സ്കൾ സ്ഥാപിച്ചു. മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ സ്ക്രീൻ ഉണ്ട് .എല്ലാ ക്ലാസ് റൂമുകളിലും 2 വീതം ഫാൻ സജ്ജീകരിച്ചു . ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി.അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സ്മുറികൾ മോണിറ്റർ ചെയ്യുന്നു