ഉള്ളടക്കത്തിലേക്ക് പോവുക

വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്
വിലാസം
കദളിക്കാട്

എറണാകുളം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2010Vimalamatha



പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട്‌ ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്‌.എ.ബി.എസ്‌ സന്യാസിനി സമൂഹമാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്‌. ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഒട്ടേറെ സംഭാവനകള്‍ നല്‍കി.

ചരിത്രം

1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത്‌ കദളിക്കാട്‌ ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത്‌ ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 8-ാം ക്ലാസ്‌ 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ്‌ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത്‌ എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്‌. കേരള സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്‌, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്‌. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. 2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. സി. ജെസി പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രേസ്‌ പെരുമ്പനാനി സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങള്‍ക്കായി 4 ലാബുകളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

വിമല മാതാ ഹൈസ്‌കൂള്‍ കദളിക്കാട്‌