സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്

31039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31039
യൂണിറ്റ് നമ്പർLK/2108/31039
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Ettumanoor
ലീഡർAby Selvi
ഡെപ്യൂട്ടി ലീഡർFinu Jose
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JOLLY V K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SUJA JOSE
അവസാനം തിരുത്തിയത്
05-09-2019Kidangoor stmarys hss



ഡിജിറ്റൽ പൂക്കളം

 
ലിറ്റിൽ കൈറ്റ്സ് ക്ലബുന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം
 
പൂക്കളം
 
pookalam


 
pookkalam



ഡിജിറ്റൽ മാഗസിൻ 2019

 
magazine Inagurated by P A Babu (HM)
     കാടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം  കൈറ്റ് മിസ്ട്സ്  ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു.  ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി  എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി  ഫിനു ജോസിനേയും തിരഞ്ഞെടുത്തു.
    സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു.
 
     ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.
    ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ,വെബ് ടി.വി. എന്നിവയിൽ വിദഗ്ദപരിശീലനം നൽകപ്പെടുന്നു.


ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതി

ചെയർമാൻ - ശ്രീ. പി എ ബാബു

കൺവീനർ - ശ്രീ. ഷോൺ പുത്തൂർ

വൈസ് ചെയർമാൻമാർ - ശ്രീമതി ഷഹന

ജോയിന്റ് കൺവീനർമാർ - ശ്രീമതി ജോളി വി കെ ,ശ്രീമതി സുജ ജോസ് (കൈറ്റ് മിസ്റ്റ്രസ്)

സാങ്കേതിക ഉപദേഷ്ടാവ് - മെയ്മോൾ ജോസഫ്

കുട്ടികളുടെ പ്രതിനിധികൾ - എബി സെൽവി, ഫിനു ജോസ്